അരൂക്കുറ്റി പാലം ഇരുട്ടിൽ തന്നെ
text_fieldsവടുതല: അരൂക്കുറ്റി-അരൂർ പാലം ഇരുട്ടിലായിട്ട് ഒരു മാസത്തോടടുക്കുന്നു. അരൂർ മണ്ഡലത്തിലെ നവകേരള സദസ്സ് അരയങ്കാവിൽ പ്രകാശപ്പൊലിമയിൽ പുരോഗമിച്ചപ്പോഴും അരൂക്കുറ്റി പാലം ഇരുട്ടിലായിരുന്നു. അന്ന് കണ്ണടച്ച പ്രകാശം ഇതുവരെ തുറന്നിട്ടില്ല. പാലം ഇരുട്ടിലായതോടെ കായലിലേക്ക് മാലിന്യം എറിയുന്നവർക്കും മറയായി. പ്രഭാതസവാരിക്കാർക്കും രാത്രിയാത്രികർക്കും പാലത്തിലെ വെളിച്ചമില്ലായ്മ ഭീഷണിയാകുന്നുണ്ട്. തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ പാലത്തിലെ ഇരുട്ട് കാരണം ഇരുചക്രവാഹന യാത്രികർക്കും രാത്രിയാത്ര ദുരിതമാകുകയാണ്. അടിയന്തരമായി തെരുവുവിളക്ക് തെളിക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.