Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2024 12:14 PM IST Updated On
date_range 2 Feb 2024 12:14 PM ISTസ്മാര്‍ട്ടായി അരൂക്കുറ്റി വില്ലേജ് ഓഫിസ്; മന്ത്രി കെ. രാജന് നാളെ നാടിന് സമര്‍പ്പിക്കും
text_fieldsbookmark_border
വടുതല: അരൂക്കുറ്റി വില്ലേജ് ഓഫിസ് സ്മാര്‍ട്ടാകുന്നു. സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച അരൂക്കുറ്റി വില്ലേജ് ഓഫീസ് ശനിയാഴ്ച റവന്യൂ മന്ത്രി കെ. രാജന് നാടിന് സമര്‍പ്പിക്കും. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിക്കും.ഓഫിസിന്റെ നിര്‍മാണം 25 ലക്ഷം രൂപയിലാണ് പൂര്‍ത്തിയാക്കിയത്. 770 ചതുരശ്ര അടിയിൽ ഒറ്റനിലയിലാണ് ഓഫിസ് നിർമിച്ചത്.
രാവിലെ 10.30-ന് വില്ലേജ് ഓഫീസ് പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story