ജനങ്ങളെ ദുരിതത്തിലാക്കി കെ.എസ്.ഇ.ബിയുടെ ഇരുട്ടടി
text_fieldsവടുതല: പ്രദേശത്തെ മുഴുവൻ ദുരിതത്തിലാഴ്ത്തി കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. അരൂക്കുറ്റി വൈദ്യുതി സെക്ഷൻ പരിധിയിൽ വടുതല ജങ്ഷനും 1008 ജങ്ഷനും ഇടയിൽ വരുന്ന എ.ആർ ട്രാൻസ്ഫോർമർ കേടായതാണ് ദുരിതം വിതച്ചത്. വെള്ളിയാഴ്ച മുതൽ വോൾട്ടേജ് ക്ഷാമം അനുഭവിക്കാൻ തുടങ്ങിയതാണ്. അന്നുതന്നെ നിരന്തരം കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചെങ്കിലും നടപടി ഉണ്ടായില്ല. ശനിയാഴ്ച ആയതോടെ തീരെ വോൾട്ടേജ് കുറയുകയും നിരന്തരം വൈദ്യുതി പോകുന്ന അവസ്ഥയുമായി.
കൊടുംചൂടിൽ ഫാൻ പോലും ശരിയായ രീതിയിൽ പ്രവർത്തിക്കാത്തത് ജനങ്ങളെ വലച്ചു. മോട്ടോർ, റഫ്രിജറേറ്റർ തുടങ്ങിയവയും പ്രവർത്തിക്കാതായതോടെ ആളുകൾ തീരാദുരിതത്തിലായി. ശനിയാഴ്ച കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചപ്പോൾ രണ്ടു ദിവസവും അവധിയായതിനാൽ പുതിയ ട്രാൻസ്ഫോർമർ തിങ്കളാഴ്ച വെക്കുമെന്ന ലഭിച്ചത്. 200ലധികം വീടുകളാണ് ട്രാൻസ്ഫോർമർ പരിധിയിലുള്ളത്. ജനറേറ്റർ വാടകക്കെടുത്താണ് കടകൾ പോലും പ്രവർത്തിച്ചത്. സമീപത്തെ ട്രാൻസ്ഫോർമറിലേക്ക് മാറ്റിക്കാൻ കഴിയാത്ത രീതിയിൽ ഓവർലോഡിലാണ് ട്രാൻസ്ഫോർമറുകളുള്ളതെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.