ഹമീദ് മൗലവിക്ക് ഇന്ന് യാത്രയയപ്പ്; മൂന്നരപ്പതിറ്റാണ്ടിെൻറ സേവനം പൂർത്തിയാക്കിയാണ് വിരമിക്കുന്നത്
text_fieldsവടുതല: ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ വടുതല കാട്ടുപുറം പള്ളിയിൽ മൂന്നരപ്പതിറ്റാണ്ട് നീണ്ട സ്തുത്യർഹ സേവനത്തിനുശേഷം ഇമാം കെ.കെ. അബ്ദുൽ ഹമീദ് മൗലവി ഞായറാഴ്ച വിരമിക്കും. കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തും പ്രാദേശിക കമ്മിറ്റിയും വടുതല മഹല്ല് ഓഡിറ്റോറിയത്തിൽ യാത്രയയപ്പ് ഒരുക്കിയിട്ടുണ്ട്. വടുതല കണ്ണന്തറവെളി (പുത്തൻപുര) അബ്ദുല്ല മൗലവിയുടെ പിൻഗാമിയായി 1988ലാണ് ഹമീദ് മൗലവി സ്ഥാനം ഏറ്റെടുക്കുന്നത്. മൂസബ്നു അഹമ്മദുൽ ബർദലിയുടെയും ഗുരുവര്യന്മാരായ അബൂബക്കർ ഉസ്താദ്, അബ്ദുല്ലാഹിൽ ബർദലി, പൗരപ്രമുഖരായ കെ.കെ. കുട്ടിമൂസ, ഇ.കെ. പരീത്, സി.എം.എ. ഖാദർ തുടങ്ങിയവരുടെ പിന്തുണയും സഹകരണവും ലഭിച്ചിട്ടുണ്ടെന്ന് ഹമീദ് മൗലവി പറയുന്നു. മഹല്ല് അംഗങ്ങളെ ഒന്നായി കാണാനും അവർക്കിടയിൽ ഒത്തൊരുമ ഉണ്ടാക്കാനും പരിശ്രമിച്ചു.
വടുതല ബുസ്താനുൽ ജന്ന മദ്റസയിൽ 20 വർഷം പ്രധാനാധ്യാപകനായിരുന്നു. ഇപ്പോൾ അധ്യാപകനായി സേവനം ചെയ്യുന്നു. എല്ലാ മുസ്ലിം സംഘടനകളുമായും സഹോദര സമുദായാംഗങ്ങളുമായും സ്നേഹബന്ധം നിലനിർത്തിപ്പോരുന്ന ഹമീദ് മൗലവി പണ്ഡിതന്മാർക്കിടയിലെ സൗമ്യസാന്നീധ്യമാണ്. ദീർഘകാല സേവനത്തിനിടെ മനസ്സിന് കുളിർമയും സന്തോഷവും നൽകിയ ധാരാളം സന്ദർഭങ്ങളുണ്ടെങ്കിലും പൗരത്വ നിഷേധത്തിനെതിരെ സംഘടിപ്പിച്ച മഹല്ല് കൂട്ടായ്മ പ്രത്യേക അനുഭൂതിയായി മനസ്സിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹിജ്റ 1114ൽ നമസ്കാരപ്പള്ളിയായി സ്ഥാപിച്ച് 1275 ൽ ജുമുഅത്ത് പള്ളിയായശേഷം കാട്ടുപുറം പള്ളിയിൽ ഖതീബായ മുഹമ്മദ്ബിൻ അഹമ്മദുൽ പൊന്നാനി, ഖാദി പൂക്കോയ തങ്ങൾ, കോളത്തറ മുഹമ്മദ് മുസ്ലിയാർ, മണ്ണാത്തുപറമ്പിൽ അബ്ദുൽ ഖാദിർ മുസ്ലിയാർ, കളിക്കണവെളി മൂസ മുസ്ലിയാർ, കണ്ണന്തറവെളി അബ്ദുല്ല മുസ്ലിയാർ എന്നീ സാത്വികരുടെ പിൻഗാമിയാകാൻ ഭാഗ്യം ലഭിച്ചതിലെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നു. കണ്ണന്തറവെളി പരേതനായ കൊച്ചുമുഹമ്മദിെൻറ മകനാണ്. ഭാര്യ: ആമിന. മക്കൾ: സുമയ്യ, അബ്ദുൽ വഹാബ്, താഹിറ. വടുതല സെൻട്രൽ മസ്ജിദ് ഖതീബ് എൻ.എം. ഷാജഹാൻ മൗലവിയാണ് കാട്ടുപുറം പള്ളിയിൽ ഇദ്ദേഹത്തിെൻറ പിൻഗാമിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.