ഏഴാം ക്ലാസുകാരൻ മുന്ന കച്ചവടത്തിെൻറ തിരക്കിലാണ്
text_fieldsവടുതല: മുഹമ്മദ് ആദിൽ എന്ന ഏഴാം ക്ലാസുകാരൻ മുന്ന ഇന്ന് നാട്ടുകാർക്കിടയിൽ കച്ചവടക്കാരനാണ്. വീടുകൾതോറും ശുചീകരണ സാമഗ്രികളുമായി കയറി ഇറങ്ങുകയാണ് ഈ വിദ്യാർഥി. ദിവസവും 20 കുപ്പി സാമഗ്രികളുമായി രാവിലെ 11ന് ഇറങ്ങും. ഇതെല്ലാം വിറ്റുപോകാൻ എഴുപതോളം വീടുകൾ കയറണം. 800 രൂപ വരെ ഒരു ദിവസം ലഭിക്കും.
വീട്ടിലെ സാഹചര്യമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് മുന്ന പറയുന്നു. ഫോർട്ട്കൊച്ചിയിൽ ഓട്ടോ ഓടിച്ച് കിട്ടുന്ന തുഛ തുകയാണ് പിതാവ് രിഫാസിെൻറ വരുമാനം. വടുതല പുത്തൂർ പാലത്തിന് പടിഞ്ഞാറ് നാല് സെൻറിൽ ഷീറ്റിട്ട് മറച്ച ചെറിയ വീട്ടിലാണ് താമസം. സ്ഥലം വാങ്ങിയതിലുണ്ടായ വായ്പ അടക്കാനും മാതാവിെൻറ പണയത്തിലുള്ള സ്വർണം എടുപ്പിക്കാനുമാണ് താൻ കച്ചവടം നടത്തുന്നതെന്ന് മുന്ന പറയുന്നു.
മാതാവ് അനിതയാണ് വിൽക്കാനുള്ള ഫിനോയിൽ, ഹാർപിക്ക്, ഡിഷ് വാഷ് എന്നിവ കുപ്പിയിലാക്കി കൊടുക്കുന്നത്. നദ്വവത്തുൽ ഇസ്ലാം യു.പി സ്കൂളിൽ പഠിക്കുന്ന മുന്ന പഠനകാര്യത്തിലും ഫുട്ബാൾ കളിയിലും മിടുക്കനാണ്. ഐ.പി.എസുകാരനാകണമെന്നാണ് ആഗ്രഹം. അജ്മലും ആസിഫുമാണ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.