കാരുണ്യപ്രവർത്തനങ്ങൾക്ക് മുസ്ലിംലീഗ് എന്നും മാതൃക -പി.കെ. ഫിറോസ്
text_fieldsഅരൂക്കുറ്റി ഷിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും മുസ്ലിം ലീഗ് അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പെരുന്നാൾ കിറ്റിന്റെ വിതരണോദ്ഘാടനം
അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനീറ ഹസ്സന്
നൽകി പി.കെ. ഫിറോസ് നിർവഹിക്കുന്നു
വടുതല: മുസ്ലിംലീഗിന്റെ ജീവകാരുണ്യ പ്രവർത്തനം എന്നും മാതൃകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. അരൂക്കുറ്റി ഷിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെയും മുസ്ലിം ലീഗ് അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പെരുന്നാൾ കിറ്റിന്റെ വിതരണോദ്ഘാടനം അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനീറ ഹസ്സന് നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് താജുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഷാഫി, ഷിബു കാസിം, ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.കെ. ഫസലുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ. അനീസ്, ലീഗ് ജില്ല കൗൺസിൽ അംഗങ്ങളായ കെ.എം. അബ്ദുൽ ഖാദർ, എസ്.ഐ. മുഹമ്മദ് ഷാജി, യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗം മുഹമ്മദ് ഷാൻ, മുഹമ്മദ് സാനി, റിലീഫ് സെൽ ജനറൽ സെക്രട്ടറി കെ.എം. ഇസ്മയിൽ, ലീഗ് അരൂക്കുറ്റി പഞ്ചായത്ത് സെക്രട്ടറി ജലീൽ അരൂക്കുറ്റി എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.