ആകാശ പറക്കലിൽ കൗതുകം നിറച്ച് എൻ.സി.സി കാഡറ്റുകൾ
text_fieldsവടുതല: ആകാശക്കാഴ്ചകൾ കണ്ട് ആവേശഭരിതരായി വിദ്യാർഥികൾ. വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി വിദ്യാർഥികൾക്കാണ് ആകാശയാത്രക്ക് അവസരം ലഭിച്ചത്. ത്രീ കേരള എയർ സ്ക്ഡ്രൺ കൊച്ചി യൂനിറ്റിന്റെ കീഴിലെ എൻ.സി.സി പരിശീലനത്തിന്റെ ഭാഗമായിരുന്നു ആകാശ പറക്കൽ. രണ്ടുപേർക്ക് യാത്രചെയ്യാവുന്ന സെൻ എയർ മൈക്രോ ലൈറ്റ് സ്റ്റോൾ എസ്.എച്ച് 701 പരിശീലന വിമാനത്തിലായിരുന്നു യാത്ര. കൊച്ചിയിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലെ ആകാശയാത്ര കൊച്ചി നേവൽ ബേസിൽനിന്നാണ് തുടങ്ങിയത്. കുട്ടികൾക്ക് കൗതുകം പകർന്ന യാത്രയിൽ കോർപറൽ ഹാമിദ് ഹമദാനി, ശ്വേത നാരായൺ, ലാൻസ് കോർപറൽ ഗൗരി ശങ്കർ, അമൽ പി.ഷഫീർ, ആഷിഫ മറിയം ഹാഷിം, കെ.എം. മുബീന, കാഡറ്റുകളായ ദൃശ്യ, ത്വയ്യിബ്, അർച്ചന, അഹമ്മദ് സിനാൻ എന്നിവർ പങ്കെടുത്തു. കൊച്ചി യൂനിറ്റ് ക്യാപ്റ്റൻ ഉദയ് രവിയാണ് വിമാനം പറത്തിയത്. എൻ.സി.സി തേർഡ് ഓഫിസർ അബൂബക്കർ വി.എ, ഋദികേശ് , രതീഷ് കുമാർ, സർജന്റുമാരായ അരവിന്ദ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.