ആറുവയസ്സുകാരിയുടെ കൊലപാതക ശിക്ഷാവിധി; വിവിധയിടങ്ങളിൽ പ്രതിഷേധം
text_fieldsവടുതല: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുള്ള പിഞ്ചു കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കൊലയാളിയെ രക്ഷപ്പെടാൻ അനുവദിച്ച സർക്കാർ നടപടിയിലും പൊലീസിന്റെ അനാസ്ഥയിലും പ്രതിഷേധിച്ച് അരൂക്കുറ്റി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊമ്പനാമുറിയിൽ പ്രതിഷേധ ജ്വാല സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് സി.എസ്. സത്താർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് ഉദ്ഘാടനം നിര്വഹിച്ചു. കെ.എം. ഹബീബ്, എൻ.എം. ബഷീർ, നിധീഷ് ബാബു, അനിമോൾ അശോകൻ, ആഗിജോസ്, സുധാചന്ദ്രൻ, എസ്.കെ. റഹ്മത്തുള്ള, എൻ.എ. സിറാജുദ്ദീൻ, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.
പൂച്ചാക്കൽ: പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ‘മകളെ മാപ്പ്’ പ്രതിഷേധ ധർണക്ക് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ജബ്ബാർ നേതൃത്വം നൽകി. ഡി.സി.സി അംഗം അഡ്വ. എസ്. രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷാനവാസ്, സേവാദൾ മണ്ഡലം പ്രസിഡന്റ് പ്രമോദ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഡി.എസ്. ഷാജി, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സീനാ പ്രദീപ്, മണ്ഡലം സെക്രട്ടറി സിനാബ് എന്നിവർ പങ്കെടുത്തു.
പൂച്ചാക്കൽ: പള്ളിപ്പുറം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിക്ഷേധ ജ്വാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ അധ്യക്ഷതവഹിച്ചു. നൈസി ബെന്നി, വി.കെ സുനിൽകുമാർ, മുരളി മഠത്തറ, മോഹൻദാസ്, ബെന്നി കണ്ണാം തറ, ഷാജി, അരവിന്ദൻ, കെ.ഡി രാജേഷ്, പ്രസന്നകുമാർ, രാജൻ പിള്ള, പി.എൻ ബിജു, നാരായണൻ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
ഹരിപ്പാട്: വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച പൊലീസ് നടപടിക്കെതിരെയും സ്ത്രീധന പീഡനങ്ങൾ ക്കെതിരെയും ജനമനസാക്ഷി ഉണർത്തുന്നതിന് മഹിളാ കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി നൈറ്റ് വാക്കും ‘സധൈര്യം’ പരിപാടിയും സംഘടിപ്പിച്ചു.
ഡി.സി.സി. വൈസ് പ്രസിഡൻറ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മിനി സാറാമ്മ അധ്യക്ഷത വഹിച്ചു. എസ് .ദീപു, കെ.കെ. സുരേന്ദ്രനാഥ്, ഷംസുദ്ദീൻ കായിപ്പുറം, ശ്രീജാകുമാരി, ലേഖ മനു, ത്രികല, ഷീല രാജൻ, അർച്ചന ജി, മഞ്ജു, സുശീല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.