വ്യാജ അംഗത്വ ആരോപണം; സി.പി.എം ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു
text_fieldsവടുതല: സി.പി.എം മൂലങ്കുഴി ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു. പ്രതിനിധികളിലൊരാളുടെ പേരിലെ അക്ഷരങ്ങൾ മാറിവന്നതിലുണ്ടായ തർക്കമാണ് നിർത്തിവെക്കാൻ കാരണം. ഇയാളെ മാറ്റിനിർത്തി സമ്മേളനം നടത്താൻ ശ്രമം നടന്നെങ്കിലും ഉദ്ഘാടകനായി എത്തിയ എൽ.സി സെക്രട്ടറി അംഗീകരിച്ചില്ല. ഇതോടെ വ്യാജ അംഗത്വ ആരോപണവുമായി ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു.
അരൂക്കുറ്റിയിൽ സി.പി.എമ്മിൽ തുടരുന്ന വിഭാഗീയതയാണ് പ്രശ്നങ്ങൾക്ക് കാരണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഭാഗീയ പ്രവർത്തനങ്ങൾ ആരോപിച്ച് 37 പേരെ പുറത്താക്കിയത് പിന്നീട് പാർട്ടിയുടെ കൺട്രോൾ കമീഷൻ ഇടപെട്ട് ഒരു വർഷത്തെ സസ്പെൻഷനായി ചുരുക്കിയിരുന്നു. അരൂക്കുറ്റിയിൽ പാർട്ടി വിഭാഗീയതയുടെ ഭാഗമായാണ് ബ്രാഞ്ച് സമ്മേളനങ്ങൾ വൈകുന്നതെന്ന് വിലയിരുത്തലുണ്ട്. കാട്ടിലമഠം ബ്രാഞ്ച് സമ്മേളനം മാത്രമേ ഇതുവരെ നടത്താൻ കഴിഞ്ഞിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.