വോൾട്ടേജ് ക്ഷാമം; ഓഫിസിന് മുന്നിൽ ചെറുകിട സംരംഭകന്റെ നിരാഹാരം
text_fieldsവടുതല: ആഴ്ചകളായി തുടരുന്ന വോൾട്ടേജ് ക്ഷാമത്തിൽ പ്രതിഷേധിച്ച് ചെറുകിട വ്യവസായ സംരംഭകൻ അരൂക്കുറ്റി വൈദ്യുതി സെക്ഷൻ ഓഫിസിന് മുന്നിൽ നിരാഹാരം കിടന്നു. വടുതലയിൽ 45 എച്ച്.പി ഹീറ്റിങ് കോയിൽ ഉപയോഗിച്ച് വ്യവസായം നടത്തുന്ന നൗഫൽ മുളക്കനാണ് പ്രതിഷേധിച്ചത്.
യൂത്ത് കോൺഗ്രസ് അരൂക്കുറ്റി മുൻ മണ്ഡലം പ്രസിഡന്റാണ് നൗഫൽ. 12ലധികം തൊഴിലാളികളാണ് ഇവിടെ ജോലി നോക്കുന്നത്. പലപ്രാവശ്യം കെ.എസ്.ഇ.ബി ഓഫിസിൽ കയറിയിറങ്ങിയിട്ടും ഫലം കാണാതെ വന്നപ്പോഴാണ് ഓഫിസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചത്.
സമരത്തിന് പിന്തുണയുമായി നിരവധി ചെറുകിട വ്യവസായ ഉടമകളും നാട്ടുകാരും എത്തിയതോടെ അസി. എൻജിനീയർ ഇടപെട്ട് രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം കാണാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. വരും ദിവസങ്ങളിൽ കമ്പനി പ്രവർത്തിപ്പിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ വീണ്ടും സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.