കുടപുറം–എരമല്ലൂർ പാലം യാഥാർഥ്യമാകുമോ?
text_fieldsവടുതല: കുടപുറം-എരമല്ലൂർ പാലത്തിനായി നാട്ടുകാരുടെ കാത്തിരിപ്പിന് 20 വർഷത്തിലധികം പഴക്കമുണ്ട്. പാലത്തിനായി അഞ്ച് വർഷം മുമ്പ് നടന്ന മണ്ണ് പരിശോധന നാട്ടുകാർക്ക് പ്രതീക്ഷയായെങ്കിലും പിന്നീടങ്ങോട്ട് ഒന്നും നടക്കാത്തത് നിരാശയായി.
പെരുമ്പളം പാലവും നീണ്ട കാത്തിരിപ്പിനൊടുവിലാണ് യാഥാർഥ്യമായത്. താലൂക്കിലെ കിഴക്കൻ മേഖലയിലുള്ളവർക്ക് ദേശീയപാതയിലെത്താൻ എഴുപുന്ന-അരൂക്കുറ്റി പഞ്ചായത്തുകളുടെ ജങ്കാർ സർവിസാണ് ആശ്രയം.
പടിഞ്ഞാറൻ മേഖലക്കാർ എളുപ്പത്തിൽ കുടപുറത്തേക്കും പാണാവള്ളി, പെരുമ്പളം ഭാഗത്തേക്കും എത്താനുള്ള ആശ്രയവും ഈ ജങ്കാർതന്നെ. അരൂക്കുറ്റി പഞ്ചായത്തിലെ കുടപുറവും എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂരും ബന്ധിക്കുന്ന 180 മീറ്റർ നീളത്തോടെ കൈതപ്പുഴ കായലിന് കുറുകെയാണ് പാലം വരേണ്ടത്.
അഞ്ച് വർഷം മുമ്പ് നടന്ന മണ്ണ് പരിശോധനയിൽ പാലം നിർമാണത്തിന് തടസ്സമിെല്ലന്ന റിപ്പോർട്ടാണ് കിട്ടിയത്. തൈക്കാട്ടുശ്ശേരി-തുറവൂർ പാലവും അരൂർ അരൂക്കുറ്റി പാലവും ഉണ്ടായിട്ടും നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും കുടപുറം- എരമല്ലൂർ ജങ്കാറിനെ ആശ്രയിക്കുന്നത്. അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകളിൽനിന്ന് മത്സ്യ സംസ്കരണ മേഖലയിലുള്ളവർ ഉൾെപ്പടെ നിരവധി തൊഴിലാളികൾ ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. കൂടാതെ എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തിലെ വിദ്യാർഥികളും ഈ ജങ്കാറിനെയാണ് ആശ്രയിക്കുന്നത്. ഈ പാലം യാഥാർഥ്യമാകുന്നതോടെ വലിയ ഗതാഗതക്കുരുക്കും അഴിയും. പാലം നിർമാണം ഹാർബർ എൻജിനീയറിങ്ങിെൻറ ഫണ്ടിൽ ഉൾെപ്പടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് എം.എൽ.എ ഓഫിസിൽനിന്ന് കിട്ടുന്ന വിവരം. ഒരു മണ്ഡലത്തിൽ ഒരു പാലമാണ് അവർ ഏറ്റെടുക്കുന്നത്. അരൂർ മണ്ഡലത്തിൽ കുടപുറം-എരമല്ലൂർ പാലത്തിന് പ്രാരംഭനടപടി പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി നടപടി പൂർത്തീകരിച്ച് ഉടൻ പാലം നിർമാണം ആരംഭിക്കുമത്രെ.ഈ പാലത്തിനായി ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ സി.എസ്. മാമ്മു ചെറുകാട് 1993 മുതൽ ഒറ്റയാൾ പോരാട്ടം നടത്തുന്നുണ്ട്.
പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കം
കുടപുറം-എരമല്ലൂർ പാലത്തിനായി 1993 മുതൽ രംഗത്തെത്തിയിരുന്നു. ആ വർഷം സെപ്റ്റംബറിൽ തന്നെ പൊതുജനശ്രദ്ധക്ക് ഒരു നോട്ടീസ് അച്ചടിച്ച് വിതരണം നടത്തിയാണ് തുടങ്ങിയത്. അതേവർഷം ഒക്ടോബർ രണ്ടിന് അന്നത്തെ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. അരൂർ, ചേർത്തല എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലായിരുന്നു ആദ്യ കാലത്ത് അരൂക്കുറ്റിയും എഴുപുന്നയും. ജനപ്രതിനിധികൾ പാലത്തിനായി വേണ്ട ശ്രദ്ധ കൊടുത്തിെല്ലന്നത് യാഥാർഥ്യമാണ്. ഇന്ന് ഇത് ഒരേ മണ്ഡലത്തിൽതന്നെയുള്ള രണ്ട് പഞ്ചായത്തായതിനാൽ കാര്യങ്ങൾ എളുപ്പമാകും. ജനപ്രതിനിധിയുടെയും ഭരണക്കാരുടെയും ഇച്ഛാശക്തിയാണ് ഇനി വേണ്ടത്.
സി.എസ്. മാമ്മു ചെറുകാട്
ദൂരം രണ്ട് കി.മീറ്ററായി കുറയും
കുടപുറം പ്രദേശത്തുനിന്ന് അരൂർ വഴി എരമല്ലൂരെത്താൻ 12 കി.മീറ്ററും തൈക്കാട്ടുശ്ശേരി വഴി 18 കി.മീറ്ററും ദൂരമുണ്ട്. പാലം യാഥാർഥ്യമായാൽ വെറും രണ്ട് കി.മീ. മാത്രമാകും ദൂരം. മാറി മാറി വരുന്ന ജനപ്രതിനിധികളുടെ ഉദാസീനതയാണ് പാലത്തിന് തടസ്സമാകുന്നത്. കുടപുറം െറസിഡൻറ്സ് അസോസിയേഷൻ അടക്കം നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. പാലം വന്നാൽ അരൂർ-അരൂക്കുറ്റി വഴിയുള്ള ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഇല്ലാതാകും.
കെ. അറുമുഖദാസ്, കുസാറ്റ്, പ്രദേശവാസി
അപകടസാധ്യത ഇല്ലാതാക്കാം
പെരുമ്പളം, തൃച്ചാറ്റുകുളം, ആന്നലത്തോട്, കാരിപൊഴി പ്രദേശങ്ങൾക്ക് പാലം വലിയ ഒരു ആശ്വാസമാണ്. ജനങ്ങൾ അരുക്കുറ്റി വഴി കറങ്ങി പോകേണ്ട അവസ്ഥയും ഗതാഗതക്കുരുക്കും ഇല്ലാതാകും. എരമല്ലൂർ ഭാഗത്തെ വിദ്യർഥികൾക്ക് തൃച്ചാറ്റുകുളം, ശ്രീകണ്ഠേശ്വരം, വി.ജെ.എച്ച്.എസ് തുടങ്ങിയ സ്കൂളുകളിൽ പഠിക്കാൻ സൗകര്യമാകും. മഴക്കാലത്ത് ജങ്കാറിനെ ആശ്രയിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. അധികാരികൾ എത്രയും വേഗം പാലം യാഥാർഥ്യമാക്കണം.
സാജൻ ചങ്ങരേഴത്ത്, കുടപുറം
വലിയ അവസരം തുറക്കും
കുടുപുറം-എരമല്ലൂർ പാലം ഏറെ നാളായ ആവശ്യമാണ്. ഇത് സാധ്യമാകുന്നതോടെ വലിയ സാധ്യതകളും അവസരങ്ങളുമാണ് തുറക്കുന്നത്. എഴുപുന്ന, കോടംതുരുത്ത് ഗ്രാമങ്ങളിലെ വിദ്യാർഥികൾക്ക് ജില്ലയിലെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിെലത്താനുള്ള മാർഗവും ഈ കടത്താണ്.
ഡോ. എ. നിഷാദ്, ഹയർ സെക്കൻഡറി അധ്യാപകൻ, കുടപുറം സ്വദേശി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.