മാതൃകയായി ആലപ്പുഴയിലെ വയോക്ഷേമ കാൾ സെൻറർ
text_fieldsആലപ്പുഴ: സിവിൽ സ്റ്റേഷൻ വളപ്പിലെ ആസൂത്രണ സമിതി സെക്രേട്ടറിയറ്റിെൻറ ഒന്നാം നിലയിലെ കോൺഫറൻസ് ഹാൾ കഴിഞ്ഞ മാസം ഏഴാം തീയതി മുതൽ സജീവമാണ്. റിവേഴ്സ് ക്വാറൻറീനിലുള്ള വയോജനങ്ങൾക്ക് കരുതലായി പ്രവർത്തിക്കുന്ന കോൾ സെൻററിെൻറ പ്രവർത്തനം ഇവിടെ നിന്നാണ്.
ജില്ല സാമൂഹ്യ നീതി വകുപ്പിെൻറ നേതൃത്വത്തിൽ രാവിലെ ആറു മുതൽ രാത്രി 10 വരെ വയോജനങ്ങളുടെ വിളികൾക്ക് കാതോർക്കുന്നത് അധ്യാപക സംഘമാണ്. രണ്ട് ഷിഫ്റ്റുകളിലായി ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ വിളിയിലും അപ്പുറത്തുള്ളവരുടെ വിഷമതകൾ ശ്രദ്ധയോടെ ശ്രവിക്കും. ഇരുപതംഗ സംഘം ഇതിനകം 20,027 പേരെയാണ് അങ്ങോട്ട് വിളിച്ച് വിവരം തിരക്കിയത്. ടോൾ ഫ്രീ നമ്പറായ 0477 225700ലേക്ക് വിളിച്ചതാകട്ടെ 1051 പേരും.
അംഗൻവാടി വർക്കർമാർ വഴി സമാഹരിച്ച ജില്ലയിലെ 2,70,836 വയോജനങ്ങളെ മുഴുവൻ ബന്ധപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കാൾ സെൻറർ നോഡൽ ഓഫിസർ കൂടിയായ ജില്ല സാമൂഹ്യ നീതി ഓഫിസർ എ.ഒ അബിൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനകം 1,86,080 കാളുകൾ നടത്തി. പല കാരണങ്ങളാൽ കാളുകൾ അറ്റൻഡ് ചെയ്യപ്പെട്ടില്ല.
വയോജന ദിനത്തിൽ തുടക്കം കുറിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളിലൂടെ മുതിർന്ന പൗരന്മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല കലക്ടർ എ. അലക്സാണ്ടറുടെയും സബ് കലക്ടർ അനുപം മിശ്ര, ചെങ്ങന്നൂർ ആർ.ഡി.ഒ ജി. ഉഷാകുമാരി എന്നിവരുടെയും പ്രോത്സാഹനമാണ് കാൾ സെൻററിെൻറ പ്രവർത്തനങ്ങളുടെ പ്രധാന േപ്രരകശക്തി.
സാങ്കേതിക സഹായമൊരുക്കുന്നത് പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെൻറിലെ വിദ്യാർഥികളാണ്. വയോജന സൗഹൃദ കേരളം എന്ന സർക്കാറിെൻറ ലക്ഷ്യത്തിെൻറ ഭാഗമായി കരുതലോടെ മുതിർന്ന പൗരന്മാരെ സമീപിക്കുന്നതിെൻറ പ്രത്യക്ഷ സമീപനമാണ് കാൾ സെൻറർ യാഥാർഥ്യമാക്കുന്നതെന്ന് ചെങ്ങന്നൂർ ആർ.ഡി.ഒയുടെ ടെക്നിക്കൽ അസിസ്റ്റൻറ്് അബ്ദുൽ വാഹിദ് പറഞ്ഞു.
ലിസ്റ്റിലുള്ള മുഴുവൻ വയോജനങ്ങളുമായി ബന്ധപ്പെടാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരിക്കുമെന്ന് സബ്കലക്ടറുടെ ടെക്നിക്കൽ അസിസ്റ്റൻറ് സജീന മോളും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.