വോട്ട് ചോർച്ച: കണക്കുകൾ നിരത്തി ആരോപണത്തെ പ്രതിരോധിക്കാൻ ഒരുങ്ങി ജി. സുധാകരൻ
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ കണക്കുകൾ നിരത്തി നേരിടാനൊരുങ്ങി മുൻമന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴയിൽ മാത്രമല്ല ആലപ്പുഴയിലും അരൂരിലും സമാനരീതിയിൽ വോട്ട് ചോർന്നുവെന്ന കണക്കുകൾ അന്വേഷണ കമീഷന് മുന്നിൽ ഹാജരാക്കും. ഇതോടെ സമ്മർദത്തിലാകുന്ന നേതൃത്വം കടുത്ത നടപടി സ്വീകരിക്കാനിടയില്ല. കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തുന്ന പതിവ് നടപടിക്കപ്പുറം പോകില്ലെന്നാണ് സൂചന. സംസ്ഥാന സമിതി തീരുമാനപ്രകാരം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പിയും സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസും അടങ്ങിയ അന്വേഷണ കമീഷൻ വരുംദിവസങ്ങളിൽ സുധാകരനിൽനിന്ന് വസ്തുതകൾ ചോദിച്ചറിയും. പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ ഈ നടപടി അധികം വൈകാനിടയില്ല.
വ്യക്തിപരമായ ആരോപണങ്ങളെ ബൂത്ത് തലത്തിൽ കിട്ടിയ വോട്ടുകളുടെ പട്ടിക നിരത്തിയാകും സുധാകരൻ പ്രതിരോധിക്കുക. ആലപ്പുഴ, അരൂർ മണ്ഡലങ്ങളിലും സമാനമായ വോട്ട് കുറവ് ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിച്ചതായി അറിയുന്നു. ആലപ്പുഴ മണ്ഡലത്തിൽ നാലര ശതമാനം വോട്ടുകൾ ഇടതു മുന്നണിക്ക് കുറഞ്ഞിരിക്കെ അമ്പലപ്പുഴയിൽ അത് രണ്ടര ശതമാനം മാത്രമായിരുന്നു.
ആലപ്പുഴ നഗരസഭയിലെ പകുതിയോളം വാർഡുകളിൽ 977 വോട്ടിന് പിന്നിലായിരുന്നു പി.പി. ചിത്തരഞ്ജൻ. അതേസമയം, അമ്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെട്ട, ബാക്കി നഗരസഭ വാർഡുകളിൽ എച്ച്. സലാമിന് വ്യക്തമായ ലീഡ് ഉണ്ടെന്നത് മാത്രം മതി സുധാകരനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കാനെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം സ്വന്തം പഞ്ചായത്തായ പുന്നപ്ര വടക്ക് പഞ്ചായത്തിൽ 2700 വോട്ടിെൻറ ഭൂരിപക്ഷം സലാമിന് ലഭിച്ചിരുന്നു. അതേസമയം, എ.എം. ആരിഫ് 30000ത്തിലധികം ഭൂരിപക്ഷം നേടിയ അരൂരിൽ 7000 ആയി ചുരുങ്ങി.
തെരഞ്ഞെടുപ്പ് വേളയിൽ ആരോപണങ്ങൾെക്കതിരെ സുധാകരൻ വാർത്തസേമ്മളനത്തിൽ പ്രതികരിച്ചിരുന്നു. പാർട്ടിയിൽ രാഷ്ട്രീയ ക്രിമിനലുകളുണ്ടെന്ന സുധാകരെൻറ പ്രസ്താവനക്ക് പിന്തുണയുമായി തെരഞ്ഞെടുപ്പിനുശേഷം അമ്പലപ്പുഴ എൽ.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പരസ്യമായി രംഗത്തെത്തിയിരുന്നു.
സി.പി.ഐ നേതാക്കളായ അഡ്വ. വി. മോഹൻദാസും ഇ.കെ. ജയനും ഭാരവാഹികളായ കമ്മിറ്റി ഏപ്രിൽ 22ന് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ മുൻ തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകാത്ത തരത്തിൽ യോജിച്ച പ്രവർത്തനമാണ് അമ്പലപ്പുഴയിലുണ്ടായതെന്ന കമ്മിറ്റിയുടെ വിലയിരുത്തലായിരുന്നു അതിൽ. പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ സുധാകരെൻറ ദീർഘകാല പ്രവർത്തന പരിചയം സഹായകരമായിയെന്ന പരാമർശം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ കച്ചിത്തുരുമ്പാണ്. പേക്ഷ, പാർട്ടി അന്വേഷണത്തിൽ സി.പി.ഐ േനതാക്കളിൽനിന്ന് തെളിവ് എടുക്കാൻ സാധ്യതയില്ല. അതേസമയം, പാർട്ടിയിലെ പടലപ്പിണക്കമാണ് ആരോപണത്തിന് പിന്നിലെന്നതിലേക്ക് വിരൽചൂണ്ടാൻ ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.