തെക്കൻ കേരളത്തിലെ ആദ്യ വാഫി യു. ജി. ബാച്ച് പുറത്തിറങ്ങി
text_fieldsആറാട്ടുപുഴ: പതിയാങ്കര വാഫി കോളേജിലെ ആദ്യ ബാച്ച് പുറത്തിറങ്ങി. ഇരുപത്തി മൂന്ന് വിദ്യാർഥികളാണ് ആറ് വർഷത്തെ പഠനത്തിന് ശേഷം വാഫി ആലിയാ ബിരുദം നേടിയത്. തെക്കൻ കേരളത്തിൽ നിന്നും പുറത്തിറങ്ങുന്ന ആദ്യ ബാച്ചാണിത്.
വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. യാത്രയയപ്പ് പരിപാടി എസ്. കെ. എസ്. എസ്. എഫ്. ജില്ലാ പ്രസിഡൻറ് സയ്യിദ് അബ്ദുള്ള തങ്ങൾ ദാരിമി അൽ ഐദറൂസി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രസിഡന്റ് ഇസ്മായിൽ കുഞ്ഞ് അധ്യക്ഷത നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പാൾ നൗഫൽ വാഫി ആറാട്ടുപുഴ , സമസ്ത കേരള ജഇയ്യത്തുല് ഉലമാ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദിയത്തുള്ളാഹ് തങ്ങൾ അൽ റഷാദി അൽ ഐദറൂസി , സമസ്ത കേരള ജഇയ്യത്തുല് ഉലമാ ആലപ്പുഴ ജില്ലാ സെക്രട്ടറി അബ്ദു റഹ്മാൻ അൽ ഖാസിമി, കോളേജിലെ മുൻ പ്രിൻസിപ്പാൾ ഖലീൽ റഹ്മാൻ വാഫി,എസ്. വൈ. എസ്. ജില്ലാ പ്രസിഡന്റ് നവാസ് എച്ച്. അശ്റഫി പാനൂർ, പതിയാങ്കര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം എ ലത്തീഫ്, സയ്യിദ് ഹബീബുള്ളാഹ് തങ്ങൾ അൽ ഐദറൂസി സമസ്ത ജില്ല പ്രസിഡൻ്റ് സയ്യിദ് ഹദിയത്തുള്ളാഹ് തങ്ങൾ , കോളേജ് സെക്രട്ടറി യു. അബ്ദുൽ വാഹിദ് ദാരിമി, വർക്കിംഗ് സെക്രട്ടറി കെ.കെ. എ സലീം ഫൈസി പതിയാങ്കര നന്ദി എന്നിവർ സംബന്ധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.