യൂത്ത് കോൺഗ്രസിന്റെ വ്യാപക പ്രതിഷേധം; ആലപ്പുഴയിൽ സംഘർഷം
text_fieldsആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം പൊലീസുമായി സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജീപ്പിനു മുകളിൽവെച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്.
ജനറൽ ആശുപത്രി ജങ്ഷനിലാണ് സംഘർഷം നടന്നത്. ഒരു മണിക്കൂറിലേറെ ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. പൊലീസുമായുള്ള പിടിവലിക്കിടെ ആലപ്പുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എസ്. ഷഫീഖിന് തലക്ക് പരിക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം കടന്നുവരവെ ജനറൽ ആശുപത്രി ജങ്ഷനിൽ തെക്കുവശവും പടിഞ്ഞാറുവശവും ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രകടനക്കാരെ പൊലീസ് തടഞ്ഞു. ഇതോടെ യൂത്ത് കോൺഗ്രസുകാർ ഡി.വൈ.എഫ്.ഐയുടെയും കോൺഗ്രസ് എസിന്റെയും ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു.
ഒരുവശത്ത് മുഖ്യമന്ത്രിയുടെയും മറുവശത്ത് ഹിറ്റ്ലറുടെയും ചിത്രം പതിച്ച കോലവുമേന്തിയാണ് പ്രകടനം നടത്തിയത്. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. റോഡ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമം പ്രവർത്തകർ തടഞ്ഞത്തോടെ വീണ്ടും സംഘർഷമായി. അറസ്റ്റ് ചെയ്ത് നീക്കുന്നതിനായി പൊലീസ് എടുത്തുകൊണ്ടുപോകവെ അവരുടെ കൈവഴുതി നിലത്ത് വീണാണ് എസ്. ഷഫീഖിന് പരിക്കേറ്റത്. എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചു.
ജില്ല പ്രസിഡന്റ് എം.പി. പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സംസ്ഥാന സെക്രട്ടറി റഹിം വെറ്റക്കാരൻ, ജില്ല വൈസ് പ്രസിഡന്റ് സന്ദീപ് സദാനന്ദൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ഷാഹുൽ ജെ. പുതിയപറമ്പിൽ, അൻഷാദ് മെഹബൂബ്, ജില്ല സെക്രട്ടറി എസ്. ശിവമോഹൻ, കെ.എസ്.യു ജില്ല പ്രസിഡന്റ് എ.ഡി. തോമസ്, സംസ്ഥാന കൺവീനർമാരായ അബാദ് ലുത്ഫി, അൻസിൽ ജലീൽ, നൂറുദ്ദീൻ കോയ, സജിൽ ഷരീഫ്, നായിഫ് നാസർ, പ്രിൻസി സജി, ടി.എൽ. പോൾ, എസ്. ശ്രീനാഥ്, ശംഭു പ്രസാദ്, അലൻ ഡെന്നിസ്, ജി. അർജുൻ, യാസീൻ, എൻ. നവാസ്, നജീഫ്, ഷിജു താഹ, തൻസിൽ തുടങ്ങിയവർ പങ്കെടുത്തു.
കായംകുളം: യൂത്ത് കോൺഗ്രസ് നടത്തിയ കെ.പി റോഡ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ശേഷമായിരുന്നു റോഡ് ഉപരോധം. യോഗത്തിൽ പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു.
നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുല്ലാബ്ദീൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സെക്രട്ടറിമാരായ വിശാഖ് പത്തിയൂർ, ഷമീം ചീരാമത്ത്, നൗഫൽ ചെമ്പകപ്പള്ളി, അജിമോൻ, ജില്ല ജനറൽ സെക്രട്ടറിമാരായ നിതിൻ എ. പുതിയിടം, ആസിഫ് സെലക്ഷൻ, സജീദ് ഷാജഹാൻ, മേഘ രഞ്ജിത്, രാകേഷ് പുത്തൻവീടൻ, ലുഖ്മാൻ, ഹാഷിം സേട്ട്, ആദർശ് മഠത്തിൽ, റിയാസ് മുണ്ടകത്തിൽ, രാഹുൽ കവിരാജ്, അനുരാജ്, അഖിൽ കൃഷ്ണൻ, നാസർ, പ്രശാന്ത് എരുവ, ഹാഷിർ പുത്തൻകണ്ടം, അജി, ഷാനവാസ്, അഫ്നാൻ, ആരിഫ്, സൽമാൻ വലിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
തുറവൂർ: യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നിയോജക മണ്ഡലം അധ്യക്ഷൻ ട്രിഫിൻ മാത്യുവിന്റെ നേതൃത്വത്തിൽ കുത്തിയതോട്ടിൽ പ്രകടനം നടത്തി. തുടർന്ന് ദേശീയപാത ഉപരോധിക്കുകയും പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.
അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് പായിക്കാട് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഉമേശൻ, മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. നിധീഷ് ബാബു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ നിതിൻ ചേന്നാട്ട് അഡ്വ. ഇ.എ. അരുൺ, ഡി.സി.സി മെംബർ സി.കെ. രാജേന്ദ്രൻ, നൗഫൽ മുളക്കൻ, സി.ഒ .ജോർജ്, അഭിലാഷ്, ശ്രീരാജ്, അഭിഷ, അനന്തലക്ഷ്മി, നജ്മ ക്ലിന്റൺ, ദിപു, മന്ഹർ ലിജിൻ, ജോബിൻ, അനൂപ്, ജോൺസൺ എന്നിവർ സംസാരിച്ചു.
ചാരുംമൂട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലി നെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാരുംമൂട്ടിൽ റോഡ് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി തൻസീർ കണ്ണനാകുഴി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റിയാസ് പത്തിശേരിൽ, ഷൈജു സാമുവൽ മുത്തരരാജ്, ഫയാസ്, ബിജു മാത്യു, കവിത സുരേഷ് എന്നിവർ പങ്കെടുത്തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനുരാജ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ചേര്ത്തല: ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില് പ്രകടനവും സമ്മേളനവും നടത്തി. സമ്മേളനം കെ.പി.സി.സി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആര്. രവിപ്രസാദ് അധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടന്നു. നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ സംസ്ഥാന സെക്രട്ടറിമാരായ ഷെമീം റാവുത്തർ, മിഥുൻകുമാർ മയൂരം, വരുൺ മട്ടക്കൽ, ജില്ല ജനറൽ സെക്രട്ടറി ജോയൽ ഉമ്മൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഹരിപ്പാട്: രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചിങ്ങോലി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. എം.എ. കലാം, പി.ജി. ശാന്തകുമാർ, എം.എ. അജു, അനീഷ് ചേപ്പാട്, അജീർ നാണംപാട്ട്, അനീഷ് മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.