കഞ്ചാവും ലഹരി വസ്തുക്കളുമായി അഞ്ച് യുവാക്കൾ പിടിയിൽ
text_fieldsമാരാരിക്കുളം: രണ്ട് കിലോയോളം കഞ്ചാവും സിന്തറ്റിക് ലഹരി വിഭാഗത്തിലുള്ള രണ്ട് ഗ്രാം എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ മാരാരിക്കുളം കാട്ടൂരിൽനിന്ന് പൊലീസ് പിടികൂടി. കാട്ടൂർ പള്ളിപ്പറമ്പിൽ കിരൺ ബോസ്, വലിയതൈയിൽ ബിബിൻ ജോസ്, നടിപറമ്പിൽ രാജേഷ് ജോസഫ്, പൊള്ളേത്തൈ ചുള്ളിക്കൽ ജൂബിൻ ജോസഫ്, ഓമനപ്പുഴ പള്ളിപ്പറമ്പിൽ ജോമോൻ എന്നിവരാണ് പിടിയിലായത്. വിദ്യാർഥികളെ ലക്ഷ്യമാക്കി ഇതര സംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക് ലഹരി മരുന്നുകൾ എത്തിക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
തമിഴ്നാട്ടിൽനിന്നുള്ള ഏജൻറുമാർ മുഖേനയാണ് ലഹരി വസ്തുക്കൾ ഇവർക്ക് ലഭിച്ചിരുന്നതെന്ന് പ്രതികൾ പറഞ്ഞു. ഇവർ മാസത്തിൽ രണ്ടുതവണ വീതം തമിഴ്നാട്ടിൽ പോയാണ് കഞ്ചാവും എം.ഡി.എം.എയും എത്തിച്ചിരുന്നത്.
ഇവ ചെറിയ പൊതികളിലാക്കിയാണ് വിൽപന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിെൻറ നിർദേശപ്രകാരം സി.ഐ. രവി സന്തോഷിെൻറ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.