കോവിഡിന്റെ വറുതിയിലും കുടുംബശ്രീ കരുത്തിൽ നാട് 'വിശപ്പുരഹിതം'
text_fieldsആലപ്പുഴ: കോവിഡിെൻറ വറുതിയിലും വിശപ്പുരഹിതമായി നാടിനെ നിലനിർത്തി കുടുംബശ്രീയുടെ കൈക്കരുത്ത്. കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് 20 രൂപക്ക് ഭക്ഷണം നൽകുന്ന 1000 ജനകീയ ഹോട്ടൽ എന്ന ആശയം സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചത്. േകാവിഡുകാലത്തും തളരാതെ പ്രവർത്തിച്ച ഭക്ഷണശാലകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമായി.
പദ്ധതിയിലൂടെ തുച്ഛവിലയ്ക്ക് ഗുണനിലവാരമുള്ള ഭക്ഷണം നൽകുകയും നിർധനർക്ക് സൗജന്യമായും ഭക്ഷണം ഉറപ്പാക്കുന്നു. ലോക്ഡൗൺ കാലത്ത് പാർസൽ സമ്പ്രദായത്തിലൂടെയായിരുന്നു ഭക്ഷണശാലകളുടെ പ്രവർത്തനം. ആലപ്പുഴ നഗരത്തിലാണ് സംരംഭത്തിന് തുടക്കമിട്ടത്. ജില്ലയിൽ 60 ജനകീയ ഭക്ഷണശാലയിലായി 248 പേർ ജോലി ചെയ്യുന്നുണ്ട്. കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനമാർഗം കൂടിയാണിത്.
സിവിൽ സെപ്ലെസ് വകുപ്പ് ജനകീയ ഉൗണിനുള്ള അരി കിലോക്ക് 10.90 രൂപക്ക് റേഷൻ കടയിൽനിന്ന് നൽകും. ഉൗണിന് യാഥാർഥവില 30 രൂപയാെണങ്കിലും കുടുംബശ്രീ മിഷൻ ഒരു ഉണിന് 10 രൂപ വീതം സബ്സിഡി നൽകി ജനങ്ങൾക്ക് 20രൂപക്ക് ലഭ്യമാക്കും. കുടുംബശ്രീയുടെ റിവോൾവിങ് ഫണ്ടിൽനിന്ന് സംരംഭം തുടങ്ങാൻ പരമാവധി 50,000 രൂപ അനുവദിക്കും. ജില്ല മിഷൻ കോഒാഡിനേറ്റർമാരുടെ നേതൃത്വത്തിൽ ജില്ല ടീമും സി.ഡി.എസ് ചെയർപേഴ്സൻമാരുടെ നേതൃത്വത്തിൽ അയൽക്കൂട്ട അംഗങ്ങളും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഭക്ഷണശാലകളുടെ പ്രവർത്തനം നടത്തുന്നത്.
ദിവസേന നൂറോളം പേർ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുന്നുെണ്ടന്ന് അധികൃതർ പറയുന്നു. നഗരസഭയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ പ്രഭാതഭക്ഷണവും വൈകുന്നേര പലഹാരവും ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തുകളിൽ ഉച്ചഭക്ഷണം മാത്രം വിതരണം ചെയ്യുന്നു.
ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് ഷെയർ മീൽസ് പദ്ധതി വഴി നിർധനർക്ക് ഭക്ഷണം സ്പോൺസർ ചെയ്യാനും അവസരമുണ്ട്. ഇതിന് തുക അടച്ച് ടോക്കൺ എടുക്കണം. കൈയിൽ പണമില്ലാത്തവർ എത്തുേമ്പാൾ ഇൗ ടോക്കൺ ഉപയോഗിച്ച് സൗജന്യമായി ഭക്ഷണം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.