സുരക്ഷ സംവിധാനങ്ങളില്ലാതെ ആലപ്പുഴയിലും ടൂറിസ്റ്റുകളുമായി ‘ബോട്ടോട്ടം’ പാഠമാകുമോ താനൂർ
text_fieldsആലപ്പുഴ: സുരക്ഷതന്നെ മുഖ്യമെന്ന പാഠം താനൂർ ദുരന്തം നൽകുമ്പോഴും ആലപ്പുഴയടക്കം കായൽ ടൂറിസം മേഖലയിൽ ബോട്ടുകൾക്ക് മതിയായ സുരക്ഷ സംവിധാനമില്ലെന്നത് യാത്രകൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു.
ഹൗസ് ബോട്ടുകളും ശിക്കാരവള്ളങ്ങളും ഓളപ്പരപ്പിലൂടെ നീങ്ങുമ്പോൾ സുരക്ഷ പരിശോധന കർശനമാക്കുന്ന സാഹചര്യം ഇനിയെങ്കിലുമുണ്ടാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
വിദേശികളടക്കം പതിനായിരങ്ങളാണ് ഓരോ വർഷവും ആലപ്പുഴയിൽ കായൽസഞ്ചാരത്തിനെത്തുന്നത്. ആയിരത്തിയഞ്ഞൂറിലേറെ ഹൗസ്ബോട്ടുകളുള്ള ആലപ്പുഴയിൽ പകുതിയിൽ താഴെയെണ്ണത്തിന് മാത്രമേ മതിയായ സുരക്ഷാ സംവിധാനങ്ങളുള്ളൂ. കൃത്യമായ പരിശോധനമോ നടപടിയോ ഉണ്ടാകുന്നില്ല. സഞ്ചാരികൾ വെള്ളത്തിൽ വീണാൽ രക്ഷിക്കാനുള്ള സംവിധാനമോ നീന്തൽ അറിയാവുന്ന ജീവനക്കാരോ പല വള്ളങ്ങളിലും ഇല്ല. തുറമുഖ വകുപ്പാണ് വള്ളങ്ങൾ പരിശോധിച്ച് രജിസ്ട്രേഷൻ നൽകേണ്ടത്. രജിസ്ട്രേഷനിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഒരു വള്ളത്തിന്റെ രജിസ്ട്രേഷൻ ഉപയോഗിച്ച് ഒന്നിലേറെ വള്ളങ്ങൾ ഓടിക്കുന്നവരുണ്ടെന്നാണ് ആക്ഷേപം. ഇളക്കിമാറ്റാവുന്ന നിലയിലാണ് രജിസ്ട്രേഷൻ നമ്പർ ഇത്തരക്കാർ എഴുതി സ്ഥാപിക്കുന്നത്. എപ്പോൾ വേണമെങ്കിലും മറ്റ് വള്ളങ്ങളിലേക്ക് മാറ്റാനാണിങ്ങനെ ചെയ്യുന്നത്. ആലപ്പുഴയിലെ കായലുകളിൽ 2022ൽ മാത്രം നാൽപതിലേറെ അപകടങ്ങളുണ്ടായി. വള്ളങ്ങൾ മുങ്ങിയതാണിതിൽ കൂടുതൽ. അഗ്നിക്കിരയായവയുമുണ്ട്. വള്ളങ്ങളിൽനിന്ന് സഞ്ചാരികൾ കായലിൽ വീണ സംഭവങ്ങളുമുണ്ട്. ഇതര സംസ്ഥാനക്കാരായ സഞ്ചാരികളടക്കം നിരവധി പേരുടെ ജീവനാണ് ഇങ്ങനെ പൊലിഞ്ഞത്. ആലപ്പുഴ ചുങ്കത്ത് ഹൗസ്ബോട്ട് മുങ്ങി ആന്ധ്ര സ്വദേശി രാമചന്ദ്രറെഡ്ഡി (55) മരിച്ചതാണ് ഒടുവിലത്തേത്. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെട്ടു. അടിത്തട്ടിലെ പലക തകര്ന്ന് വെള്ളം കയറിയാണ് വള്ളം മുങ്ങിയത്.ആലപ്പുഴ: സുരക്ഷതന്നെ മുഖ്യമെന്ന പാഠം താനൂർ ദുരന്തം നൽകുമ്പോഴും ആലപ്പുഴയടക്കം കായൽ ടൂറിസം മേഖലയിൽ ബോട്ടുകൾക്ക് മതിയായ സുരക്ഷ സംവിധാനമില്ലെന്നത് യാത്രകൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നു.
ഹൗസ് ബോട്ടുകളും ശിക്കാരവള്ളങ്ങളും ഓളപ്പരപ്പിലൂടെ നീങ്ങുമ്പോൾ സുരക്ഷ പരിശോധന കർശനമാക്കുന്ന സാഹചര്യം ഇനിയെങ്കിലുമുണ്ടാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
വിദേശികളടക്കം പതിനായിരങ്ങളാണ് ഓരോ വർഷവും ആലപ്പുഴയിൽ കായൽസഞ്ചാരത്തിനെത്തുന്നത്. ആയിരത്തിയഞ്ഞൂറിലേറെ ഹൗസ്ബോട്ടുകളുള്ള ആലപ്പുഴയിൽ പകുതിയിൽ താഴെയെണ്ണത്തിന് മാത്രമേ മതിയായ സുരക്ഷാ സംവിധാനങ്ങളുള്ളൂ. കൃത്യമായ പരിശോധനമോ നടപടിയോ ഉണ്ടാകുന്നില്ല. സഞ്ചാരികൾ വെള്ളത്തിൽ വീണാൽ രക്ഷിക്കാനുള്ള സംവിധാനമോ നീന്തൽ അറിയാവുന്ന ജീവനക്കാരോ പല വള്ളങ്ങളിലും ഇല്ല. തുറമുഖ വകുപ്പാണ് വള്ളങ്ങൾ പരിശോധിച്ച് രജിസ്ട്രേഷൻ നൽകേണ്ടത്. രജിസ്ട്രേഷനിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഒരു വള്ളത്തിന്റെ രജിസ്ട്രേഷൻ ഉപയോഗിച്ച് ഒന്നിലേറെ വള്ളങ്ങൾ ഓടിക്കുന്നവരുണ്ടെന്നാണ് ആക്ഷേപം. ഇളക്കിമാറ്റാവുന്ന നിലയിലാണ് രജിസ്ട്രേഷൻ നമ്പർ ഇത്തരക്കാർ എഴുതി സ്ഥാപിക്കുന്നത്. എപ്പോൾ വേണമെങ്കിലും മറ്റ് വള്ളങ്ങളിലേക്ക് മാറ്റാനാണിങ്ങനെ ചെയ്യുന്നത്. ആലപ്പുഴയിലെ കായലുകളിൽ 2022ൽ മാത്രം നാൽപതിലേറെ അപകടങ്ങളുണ്ടായി. വള്ളങ്ങൾ മുങ്ങിയതാണിതിൽ കൂടുതൽ. അഗ്നിക്കിരയായവയുമുണ്ട്. വള്ളങ്ങളിൽനിന്ന് സഞ്ചാരികൾ കായലിൽ വീണ സംഭവങ്ങളുമുണ്ട്. ഇതര സംസ്ഥാനക്കാരായ സഞ്ചാരികളടക്കം നിരവധി പേരുടെ ജീവനാണ് ഇങ്ങനെ പൊലിഞ്ഞത്. ആലപ്പുഴ ചുങ്കത്ത് ഹൗസ്ബോട്ട് മുങ്ങി ആന്ധ്ര സ്വദേശി രാമചന്ദ്രറെഡ്ഡി (55) മരിച്ചതാണ് ഒടുവിലത്തേത്. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെട്ടു. അടിത്തട്ടിലെ പലക തകര്ന്ന് വെള്ളം കയറിയാണ് വള്ളം മുങ്ങിയത്.
അപകടത്തിൽപെട്ടത് എട്ട് ഹൗസ്ബോട്ടുകൾ
ആലപ്പുഴയിൽ കായൽമേഖലയിൽ രണ്ടുവർഷത്തിനിടെ എട്ടു ഹൗസ് ബോട്ടുകളാണ് അപകടത്തിൽപെട്ടത്. 2021ൽ മൂന്നെണ്ണണം കത്തിനശിച്ചു. 2022ൽ ഹൗസ് ബോട്ടിൽ യാത്രചെയ്യവെ കാൽവഴുതി കായലിൽ വീണ് വിവിധ അപകടങ്ങളിലായി മൂന്നുപേർ മരിച്ചു. വഞ്ചിമുങ്ങിയും ഒരാൾ മരിച്ചു.
ബോട്ടുകളിൽ യാത്രക്കാർക്കു സുരക്ഷ മുൻകരുതൽ പറഞ്ഞുകൊടുക്കാൻ ആരുമില്ല. പഴയ വള്ളങ്ങൾ വാങ്ങി രൂപമാറ്റം വരുത്തി ഹൗസ്ബോട്ടുകളാക്കി കായൽ സഞ്ചാരത്തിന് ഇറക്കുന്നവരുമുണ്ട്. ഇതും അപകടത്തിന് ഇടയാക്കും. രണ്ടുമുറിയുള്ള വള്ളങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നതും ഭീഷണിയാണ്.
ജില്ലയിൽ തുറമുഖവകുപ്പിന്റെ ലൈസൻസുള്ള 1623 ബോട്ടുകളാണുള്ളത്. ഇതിൽ എണ്ണൂറോളം ഹൗസ് ബോട്ടുകളും നാനൂറോളം ശിക്കാരവള്ളങ്ങളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകളുമെല്ലാം ഉൾപ്പെടും.
എന്നാൽ, കണക്കിൽപെടാത്ത അഞ്ഞൂറിലധികം ബോട്ടുകളും ജില്ലയുടെ പലഭാഗത്തായി സർവിസ് നടത്തുന്നു. ലൈസൻസുള്ള ഡ്രൈവർമാർ വേണ്ടത്രയില്ലാത്തതിനാൽ അനധികൃതമായി ബോട്ടുകൾ ഓടിക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.