Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിത ഡോക്ടറെ...

വനിത ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസ്​; നഗരസഭ വൈസ് ചെയർമാന് മുൻകൂർ ജാമ്യം

text_fields
bookmark_border
court
cancel

ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ വ​നി​ത ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ന് ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. ഒ​ക്​​ടോ​ബ​ർ 24ന് ​ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വ​നി​ത ഡോ​ക്ട​റു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കേ​സി​ന് കാ​ര​ണ​മാ​യ​ത്. വി​ഷ​യ​ത്തി​ൽ ഡോ​ക്ട​റും കെ.​ജി.​എം.​ഒ.​എ​യും സൗ​ത്ത് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കേ​സ്.

ന​ഗ​ര​സ​ഭ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലെ പാ​ർ​ക്കി​ലെ​ത്തി​യ സം​ഘം ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​ത​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ​രി​ക്കേ​റ്റ​വ​ർ​ക്ക് യ​ഥാ​സ​മ​യം ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നു. ഇ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഹു​സൈ​ന് ഒ​പ്പം ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ.​എ​സ്. ക​വി​ത​യും ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. ക​വി​ത​യെ ഒ​ന്നും ഹു​സൈ​നെ ര​ണ്ടാം പ്ര​തി​യു​മാ​ക്കി​യു​മാ​ണ് പൊ​ലീ​സ് ആ​ദ്യം കേ​സെ​ടു​ത്ത​ത്. സി.​പി.​എ​മ്മു​കാ​രി​യാ​യ ക​വി​ത​യെ പി​ന്നീ​ട് കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ പൊ​ലീ​സ് സി.​പി.​ഐ​ക്കാ​ര​നാ​യ ഹു​സൈ​നെ ഒ​ന്നാം പ്ര​തി​യാ​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഹു​സൈ​ന്​ മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​ത് സി.​പി.​ഐ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​യി. 15ന്​ ​മു​മ്പ്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ ഹാ​ജ​ര​ക​ണം.

അ​ന്നേ ദി​വ​സം ത​ന്നെ ചോ​ദ്യം​ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​ക്കി വൈ​കീ​ട്ട്​ നാ​ലി​ന്​ മു​മ്പ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യം ന​ൽ​ക​ണ​മെ​ന്നാ​ണ്​ ജ​ഡ്​​ജി കെ.​കെ. ബാ​ല​കൃ​ഷ്​​ണ​ൻ ഉ​ത്ത​ര​വാ​യ​ത്. വ​നി​ത ഡോ​ക്ട​ർ​ക്ക്​ ദേ​ഹോ​പ​ദ്ര​വ​മേ​റ്റി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. ജോ​ലി ത​ട​സ്സ​വും ആ​ശു​പ​ത്രി​ക്ക്​ നാ​ശ​വും വ​രു​ത്തി​യി​ട്ടി​ല്ല. ഹ​ര​ജി​ക്കാ​ര​ൻ ജ​ന​പ്ര​തി​നി​യാ​ണ്. മ​റ്റ്​ കേ​സു​ക​ളി​ൽ പ്ര​തി​യ​ല്ലെ​ന്ന സാ​ഹ​ച​ര്യ​വും ജാ​മ്യ​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​താ​യി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ സി.​പി.​എം-​സി.​പി.​ഐ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യാ​ണ്. സം​ഭ​വ​മ​റി​ഞ്ഞ് ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യെ കേ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​തി​ൽ ച​തി ന​ട​ന്ന​താ​യാ​ണ് സി.​പി.​ഐ ആ​രോ​പ​ണം.

ഭ​ര​ണ​ക​ക്ഷി​യി​ലെ ര​ണ്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​രേ വി​ഷ​യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ആ​ദ്യം എ​ത്തി​യ​ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹു​സൈ​നെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തെ പ്ര​ധാ​ന ക​ക്ഷി​യി​ൽ​നി​ന്ന് ഇ​ട​പെ​ട​ലു​ണ്ടാ​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് സി.​പി.​ഐ നി​ല​പാ​ട്.

സം​ഭ​വ​ത്തി​ൽ സി.​പി.​ഐ​യു​ടെ പ്ര​തി​ഷേ​ധം വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​ക്കു​ള്ളി​ലും പു​റ​ത്തും ഉ​യ​രാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സി.​പി.​ഐ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ സി.​പി.​എ​മ്മി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. സി.​പി.​എം അ​നു​കൂ​ല യൂ​നി​യ​നെ സ്വാ​ധീ​നി​ച്ച് ത​ങ്ങ​ളു​ടെ നേ​താ​വി​നെ കേ​സി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​വ​ർ വൈ​സ് ചെ​യ​ർ​മാ​നെ ആ​സൂ​ത്രി​ത​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

നി​ല​വി​ലെ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്ക് വൈ​സ് ചെ​യ​ർ​മാ​നോ​ടു​ള്ള അ​തൃ​പ്തി​യും കേ​സി​ൽ പ്ര​തി​ഫ​ലി​ച്ച​താ​യാ​ണ് ആ​ക്ഷേ​പം. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ചെ​യ​ർ​പേ​ഴ്സ​നു​മാ​യി ഹു​സൈ​നു​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദ​മാ​ണ് അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യ​ത​ത്രേ. ചൊ​വ്വാ​ഴ്ച ന​ട​ന്ന സി.​പി.​ഐ ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വി​ലും വി​ഷ​യം കാ​ര്യ​മാ​യ ച​ർ​ച്ച​ക്കി​ട​യാ​ക്കി. എ​ന്നാ​ൽ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​ണി​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ പ​ര​സ്യ പ്ര​തി​ക​ര​ണം വേ​ണ്ട​തി​ല്ലെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​താ​യും അ​റി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha Municipalitythreatening case
News Summary - Women doctor threatening case
Next Story