വനിത സംവരണ ബിൽ കോൺഗ്രസിെൻറ കുഞ്ഞ്
text_fieldsവനിത സംവരണ ബിൽ കോൺഗ്രസിെൻറ കുഞ്ഞാണ്. 2010 മാർച്ച് ഒമ്പതിന് ഇത് രാജ്യസഭയിൽ അവതരിപ്പിച്ചതാണ്. ലോക്സഭയിൽ കൊണ്ടുവരാനുള്ള ഭൂരിപക്ഷം കോൺഗ്രസിന് ഇല്ലാതെപോയി. വനിത സംവരണത്തിൽ പട്ടികജാതി, വർഗ, ഒ.ബി.സി സംവരണം വേണമെന്നതിനെച്ചൊല്ലി വിവിധ അഭിപ്രായമുയർന്നതിനാലാണ് അന്ന് ലോക്സഭയിൽ പാസാകാതെ പോയത്. ഇപ്പോൾ അവതരിപ്പിക്കുന്ന ബില്ലിലും അതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ഇപ്പോൾ അത് അവതരിപ്പിക്കപ്പെടുന്നതിനെ സ്വാഗതം ചെയ്യുന്നു. ബി.ജെ.പി നിഗൂഢമായി ബിൽ അവതരിപ്പിക്കുകയാണുണ്ടായത്. രാജ്യത്ത് വലിയ മാറ്റത്തിന് കാരണമാകുന്ന ബില്ല് കൊണ്ടുവരുമ്പോൾ ചർച്ചകൾ വേണം.
ജനാധിപത്യത്തിെൻറ ഭംഗിതന്നെ തുറന്ന ചർച്ചകളാണ്. ഇത്ര രഹസ്യമായി സൂക്ഷിച്ച് പൊടുന്നനെ ലോക്സഭയിൽ കൊണ്ടുവന്നതിന് പിന്നിൽ നിഗൂഢതകളുണ്ട്. ഇത് ബി.ജെ.പിയുടെ ഔദാര്യമല്ല. സ്കാൻഡിനേവിയൻ രാജ്യങ്ങളിലടക്കമുള്ള വനിതകളുടെ മുന്നേറ്റം നമ്മൾ കാണണം. ഇന്ത്യക്ക് ലോകത്തോട് മത്സരിച്ച് നിൽക്കണമെങ്കിൽ ഇത് നടപ്പാകാതിരിക്കാൻ കഴിയില്ല. 2010ൽ രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ 2014ൽ മതിയായ ഭൂരിപക്ഷമുണ്ടായിട്ടും ബി.ജെ.പി എന്തുകൊണ്ട് ലോക്സഭയിൽ ഇതുവരെ കൊണ്ടുവന്നില്ല എന്ന രാഷ്ട്രീയ ചോദ്യത്തിന് അവർ മറുപടി പറയണം.
ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൊണ്ടുവന്നത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്നതിനുള്ള ചെപ്പടി വിദ്യ എന്ന നിലയിലാണ്. ഇത്തരം ചർച്ച കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. 2008ൽ അദ്ദേഹമാണ് പഞ്ചായത്തീരാജ് നഗരപാലിക നിയമം നമ്മുടെ രാജ്യത്ത് നിലവിൽ കൊണ്ടുവന്നത്. അന്നുമുതലാണ് നിയമസഭകളിലും പാർലമെന്റിലും വനിത സംവരണം ചർച്ചയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.