Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൂക്ഷിക്കാം,...

സൂക്ഷിക്കാം, സുരക്ഷക്കായി

text_fields
bookmark_border
സൂക്ഷിക്കാം, സുരക്ഷക്കായി
cancel

ആ​ല​പ്പു​ഴ: എ​ല്ലാ​വ​ർ​ക്കും ആ​വ​ശ്യാ​നു​സ​ര​ണം സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണം ല​ഭ്യ​മാ​കു​മ്പോ​ഴാ​ണ്​ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​കു​ന്ന​ത്. ഭ​ക്ഷ​ണ ദാ​രി​ദ്ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക്​ ന​മ്മു​ടെ നാ​ട്​ എ​ത്തി​യെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണം എ​ന്ന​ത്​ ഇ​നി​യും അ​ക​ലെ​യാ​ണ്. മാ​യ​മോ, മ​രു​ന്നോ ഇ​ല്ലാ​ത്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കി​ല്ല എ​ന്ന​താ​ണ്​ അ​വ​സ്ഥ. ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ മു​ത​ൽ റെ​ഡി ടു ​ഈ​റ്റ്​ ഭ​ക്ഷ​ണ​ങ്ങ​ൾ​വ​രെ സു​ര​ക്ഷി​തം എ​ന്ന്​ പ​റ​യാ​നാ​കാ​ത്ത സ്ഥി​തി. ഇ​തി​ന്​ ത​ട​യി​ടാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ല്ലാം ക​ട​ലി​ൽ കാ​യം ക​ല​ക്കും​പോ​ലു​ള്ള ന​ട​പ​ടി​ക​ളാ​യി തീ​രു​ന്നു. വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ ത​യാ​റാ​ക്കു​ന്ന​വ​പോ​ലും സു​ര​ക്ഷി​ത ഭ​ക്ഷ​ണ​മ​ല്ലെ​ന്ന​ അ​വ​സ്ഥ​യാ​ണി​ന്ന്. ശ്ര​ദ്ധി​ച്ചാ​ൽ കു​റ​ച്ചൊ​ക്കെ സു​ര​ക്ഷി​ത​രാ​കാം. ഏ​റ്റ​വും ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട കാ​ര്യ​മാ​ണ്​ ഭ​ക്ഷ​ണ​ത്തി​ന്‍റേ​ത്. അ​ക്കാ​ര്യ​മാ​ണ്​ നാം ​ആ​ദ്യം മ​റ​ക്കു​ന്ന​ത്.

പാ​ച​ക​ക്കാ​ർ കൈ​ക​ഴു​കേ​ണ്ട​ത് എ​പ്പോ​ഴൊ​ക്കെ...?

  • പാ​ച​കം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ്​
  • പാ​ച​കം ചെ​യ്യാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്ത ശേ​ഷം
  • വൃ​ത്തി​യി​ല്ലാ​ത്ത പാ​ത്ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത ശേ​ഷം
  • ത​ല​യി​ലോ മ​റ്റ് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലോ സ്പ​ർ​ശി​ച്ചാ​ൽ
  • മു​ടി ചീ​കു​ക, മൂ​ക്ക് ചീ​റ്റു​ക, ചു​മ​ക്കു​ക, തു​പ്പു​ക ഇ​വ​ക്ക്​ ശേ​ഷം
  • ശു​ചി​മു​റി​യി​ൽ പോ​യ ശേ​ഷം.

മ​റ്റ്​ നി​ർ​ദേ​ശ​ങ്ങ​ൾ

ജീ​വ​ന​ക്കാ​ർ വ്യ​ക്തി ശു​ചി​ത്വം പാ​ലി​ക്ക​ണം, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ള്ള​പ്പോ​ൾ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ക, വ​സ്ത്രം വൃ​ത്തി​യു​ള്ള​താ​യി​രി​ക്ക​ണം.

അ​ടു​ക്ക​ള​യി​ലും വേ​ണം ക​രു​ത​ൽ

പ​ച്ച​ക്ക​റി​ക​ൾ ഉ​പ്പ്, പു​ളി തു​ട​ങ്ങി​യ​വ ചേ​ർ​ത്ത വെ​ള്ള​ത്തി​ൽ കു​റ​ഞ്ഞ​ത്​ 15 മി​നി​റ്റ്​​ മു​ക്കി​വെ​ച്ച ശേ​ഷം പ​ല​ത​വ​ണ ക​ഴു​കി വൃ​ത്തി​യാ​ക്കി​യെ​ടു​ത്ത്​ ഉ​പ​യോ​ഗി​ക്കു​ക.

അ​രി​യും ധാ​ന്യ​ങ്ങ​ളും ന​ന്നാ​യി ക​​ഴു​കി ഉ​പ​യോ​ഗി​ക്കു​ക

മീ​ൻ വ​റു​ക്കു​ന്ന, പ​പ്പ​ടം പൊ​ള്ളി​ക്കു​ന്ന എ​ണ്ണ​ക​ൾ പു​ന​രു​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക

അ​രി, ഗോ​ത​മ്പ്, മ​റ്റി​നം മാ​വു​ക​ൾ എ​ന്നി​വ പാ​ക്ക​റ്റു​ക​ളി​ൽ വ​രു​ന്ന​വ ഉ​പേ​ക്ഷി​ക്കു​ക.

ഹോ​ട്ട​ലു​ക​ളി​ൽ ന​മു​ക്കു​മു​ണ്ട്​ ഉ​ത്ത​ര​വാ​ദി​ത്തം

  • ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണോ​ എ​ന്ന്​ നോ​ക്ക​ണം.
  • എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ ലൈ​സ​ൻ​സു​ള്ള ക​ച്ച​വ​ട / വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ത്രം ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ വാ​ങ്ങു​ക
  • വാ​ങ്ങു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ബി​ല്ലു​ക​ൾ വാ​ങ്ങി​ക്കു​ക. ര​ജി​സ്റ്റ​റാ​യി സൂ​ക്ഷി​ക്കു​ക
  • വ​റു​ത്തെ​ടു​ത്ത​വ / പ​പ്പ​ടം / പൊ​റോ​ട്ട തു​ട​ങ്ങി​യ യാ​തൊ​ന്നും ന്യൂ​സ് പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ്​ വാ​ങ്ങ​രു​ത്
  • പാ​ർ​​സ​ൽ വാ​ങ്ങു​മ്പോ​ൾ അ​വ ഫു​ഡ്​ ഗ്രേ​ഡ്​ വ​സ്തു​ക്ക​ളി​ൽ പാ​ക്ക്​ ചെ​യ്ത്​ ത​ന്നാ​ൽ മാ​ത്രം വാ​ങ്ങു​ക. പ്ലാ​സ്റ്റി​ക്​ ക​വ​റു​ക​ളി​ൽ ത​രു​ന്ന​വ നി​ര​സി​ക്കു​ക
  • തെ​ർ​മോ​കോ​ൾ ബോ​ക്സ് ഫു​ഡ് ഗ്രേ​ഡ് അ​ല്ല. അ​തി​ൽ പൊ​റോ​ട്ട, അ​പ്പം തു​ട​ങ്ങി​യ​വ സൂ​ക്ഷി​ക്കു​ന്ന​ത്​ ക​ണ്ടാ​ലോ, അ​ത്ത​ര​ത്തി​ലു​ള്ള​തി​ൽ പാ​ക്ക്​ ചെ​യ്തു ന​ൽ​കി​യാ​ലോ നി​ര​സി​ക്കു​ക
  • കു​ടി​വെ​ള്ളം ശു​ദ്ധീ​ക​ര​ണി​യി​ൽ​നി​ന്ന്​ എ​ടു​ത്തു ന​ൽ​കു​ന്ന​താ​ണെ​ന്നും​ ചൂ​ടു​ള്ള​താ​ണെ​ന്നും​ ഉ​റ​പ്പാ​ക്കു​ക.

ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ

  • പ​ര​മാ​വ​ധി ശു​ചി​ത്വ നി​ല​വാ​ര​മു​ള്ള, പ​രി​സ​ര മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്താ​ക​ണം സ്ഥാ​പ​നം
  • കെ​ട്ടി​ടം വൃ​ത്തി​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലു​ള്ള​തും
  • കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ വ്യ​ക്ത​മാ​യ വേ​ർ​തി​രി​വോ​ടെ ഉ​പ​യോ​ഗ​ത്തി​നു​ള്ള​ത​ല്ല / വി​ൽ​പ​ന​ക്കു​ള്ള​ത​ല്ല എ​ന്ന ലേ​ബ​ൽ ചെ​യ്ത് മാ​ത്രം കാ​ർ​ട്ട​ണു​ക​ളി​ൽ സൂ​ക്ഷി​ക്കു​ക
  • പാ​ഴ്​​വ​സ്തു​ക്ക​ൾ സ്ഥാ​പ​ന​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കാ​ൻ പാ​ടി​ല്ല. ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, ബോ​ക്സു​ക​ൾ, പ​ത്ര​ക്ക​ട​ലാ​സു​ക​ൾ എ​ന്നി​വ സ്ഥാ​പ​ന​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല
  • സ്ഥാ​പ​ന​ത്തി​ന്റെ ത​റ, ഭി​ത്തി, നെ​റ്റു​ക​ൾ, പ​രി​സ​രം എ​ന്നി​വ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക
  • എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ നി​യ​മ​പ്ര​കാ​ര​മു​ള്ള പൂ​ർ​ണ ലേ​ബ​ൽ വി​വ​ര​ങ്ങ​ളു​ള്ള ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ മാ​ത്രം വി​ല്പ​ന​ക്കാ​യോ, നി​ർ​മാ​ണ​ത്തി​നാ​യോ സൂ​ക്ഷി​ക്കു​ക
  • പ്ലാ​സ്റ്റി​ക് ജ​ഗ്ഗു​ക​ളി​ൽ കു​ടി​വെ​ള്ളം സൂ​ക്ഷി​ക്ക​രു​ത്
  • പാ​ച​കം ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ലൈ​സ​ൻ​സി​യു​ടെ​യോ, മ​റ്റ് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്റ്റാ​ഫി​ന്റെ​യോ മേ​ൽ​നോ​ട്ടം ഉ​ണ്ടാ​യി​രി​ക്ക​ണം
  • വി​ൽ​പ​ന​ക്കാ​യും പാ​ച​ക​ത്തി​നാ​യും വാ​ങ്ങി​വെ​ക്കു​ന്ന എ​ല്ലാ ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളി​ലും എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ ലൈ​സ​ൻ​സ് ന​മ്പ​ർ ഉ​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക
  • ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ പ​രി​ശോ​ധി​ച്ച് രേ​ഖ സൂ​ക്ഷി​ക്കു​ക
  • എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സൂ​ക്ഷി​ക്കു​ക. ഇ​ത് ആ​റു മാ​സം കൂ​ടു​മ്പോ​ൾ പു​തു​ക്കു​ക
  • ഫു​ഡ് ഗ്രേ​ഡ് പാ​ത്ര​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക
  • ജീ​വ​ന​ക്കാ​ർ ഹെ​യ​ർ നെ​റ്റ്, ഏ​പ്ര​ൺ എ​ന്നി​വ ധ​രി​ച്ചി​രി​ക്ക​ണം
  • ഈ​ച്ച, എ​ലി, പാ​റ്റ തു​ട​ങ്ങി​യ​വ ക​ട​ക്കാ​തെ വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്ക​ണം, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ പാ​ടി​ല്ല
  • വൃ​ത്തി​യു​ള്ള തു​ണി ഉ​പ​യോ​ഗി​ച്ച് മാ​ത്രം പ്ര​ത​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ക
  • പാ​ത്രം ക​ഴു​കാ​ൻ ഫു​ഡ് ഗ്രേ​ഡ് കെ​മി​ക്ക​ൽ​സ് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക
  • ഭ​ക്ഷ്യ എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗം പാ​ടി​ല്ല
  • ഫ്രി​ഡ്ജി​ലും ഫ്രീ​സ​റി​ലും പാ​ച​കം ചെ​യ്ത​വ​യോ, മ​സാ​ല പു​ര​ട്ടി​വെ​ച്ച​വ​യോ തു​റ​ന്ന് സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല. ഇ​വ വ്യ​ക്ത​മാ​യ ഡേ​റ്റ് ടാ​ഗോ​ടു​കൂ​ടി സൂ​ക്ഷി​ക്കു​ക
  • വെ​ജ് -നോ​ൺ വെ​ജ് പാ​ച​കം ചെ​യ്ത​വ, ചെ​യ്യാ​ത്ത​വ ഫ്രി​ഡ്ജി​ലോ ഫ്രീ​സ​റി​ലോ ഒ​രു​മി​ച്ച് പാ​ടി​ല്ല
  • കാ​റ്റ​റി​ങ്​ യൂ​നി​റ്റു​ക​ൾ ഭ​ക്ഷ​ണ വി​ത​ര​ണം അ​ട​ച്ചു​റ​പ്പു​ള്ള പാ​ത്ര​ങ്ങ​ളി​ലും വാ​ഹ​ന​ത്തി​ലും മാ​ത്രം ന​ട​ത്തു​ക. വാ​ഹ​ന​ത്തി​ൽ എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ ലൈ​സ​ൻ​സ് സൂ​ക്ഷി​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Food Security Day
News Summary - world food security day
Next Story