എണ്ണവിലക്കെതിരെ 'സിക്സറടിച്ച' യുവാവിന്റെ പ്രതിഷേധം വൈറൽ
text_fieldsആലപ്പുഴ: കുതിച്ചുയർന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിൽ യുവാവിെൻറ സാങ്കൽപിക ക്രിക്കറ്റ് കളി സമൂഹമാധ്യമങ്ങളിൽ വൈറലായി. ബാറ്റിങ്ങിനായി ക്രീസിലേക്ക് നടന്നടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയെപ്പോലെ ബുധനാഴ്ച രാവിലെ എേട്ടാടെ പെട്രോൾ പമ്പിലെത്തിയ ജിഷ്ണുവിനെക്കണ്ട് പമ്പ് ജീവനക്കാരും പെട്രോൾ നിറക്കാനെത്തിയവരും ഒന്ന് അമ്പരന്നു.
ഹെൽമറ്റും പാഡും അണിഞ്ഞ് ബാറ്റുമായി വിരാടിെൻറ 18ാം നമ്പർ ഇന്ത്യൻ ജേഴ്സിയിൽ എത്തി 100 രൂപക്ക് പെട്രോളും നിറച്ച ശേഷമായിരുന്നു ജിഷ്ണുവിെൻറ പ്രതിഷേധ ക്രിക്കറ്റ് കളി. തുടർന്ന് സാങ്കൽപിക ബൗളർമാരെ തുടരെ സിക്സറും ഫോറും അടിച്ചുപരത്തി അതിവേഗം സെഞ്ചുറിയിലേക്ക്. പമ്പിൽ പെട്രോൾ വില രേഖപ്പെടുത്തിയിരിക്കുന്ന ഡിസ്പ്ലേ ബോർഡ് നോക്കി ഹെൽമറ്റും ബാറ്റും ഉയർത്തി സെഞ്ചുറി ആഘോഷം.
ജിഷ്ണുവിെൻറ പ്രതിഷേധത്തിൽ കണ്ടുനിന്നവരും െഎക്യദാർഢ്യം പ്രഖ്യാപിച്ചു. ഇത് വിഡിേയായിൽ പകർത്തിയ കൂട്ടുകാരൻ ജിതിൻ ദേവ് വിരാട് കോഹ്ലി ബാറ്റ് ചെയ്യുേമ്പാഴുള്ള കമൻററിയുമായി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇടേണ്ട താമസം സംഭവം വൈറലുമായി. തടിപ്പണി െതാഴിലാളിയായ ജിഷ്ണുവിന് ഒരു ദിവസത്തെ അധ്വാനത്തിന് 600 രൂപയാണ് കിട്ടുന്നത്. ഇതിൽ ജോലിയിടത്തേക്ക് പോകുന്നതിന് തന്നെ ഇപ്പോൾ 100 രൂപക്ക് മുകളിൽ പെട്രോൾ നിറക്കേണ്ട ഗതികേടിലാെണന്ന് ജിഷ്ണു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.