ബഫർ സോൺ പ്രഖ്യാപനം ജനങ്ങളെ സാരമായി ബാധിച്ചു -കെ. രാജു
text_fieldsകോന്നി: ബഫർ സോൺ പ്രഖ്യാപനം മലയോര മേഖലയിലെ ജനങ്ങളെ സാരമായി ബാധിക്കുകയും ആശങ്ക വർധിപ്പിക്കുകയും ചെയ്തെന്ന് മുൻ മന്ത്രി കെ. രാജു പറഞ്ഞു.
സി.പി.ഐ ജില്ല സമ്മേളനത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 'മലയോര മേഖലയിലെ പട്ടയം, ബഫർ സോൺ' എന്ന വിഷയത്തിൽ സി.പി.ഐ കോന്നി മണ്ഡലം കമ്മിറ്റി തണ്ണിതോട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പി ജയൻ സെമിനാറിൽ മോഡറേറ്റർ ആയിരുന്നു. സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി വിഷയ അവതരണം നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി കെ. രാജേഷ്, സി.പി.ഐ കൂടൽ മണ്ഡലം സെക്രട്ടറി സി.കെ. അശോകൻ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എം.പി. മണിയമ്മ, കെ.പി.സി.സി അംഗം ബാബു ജോർജ്, പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, സി.പി.ഐ ജില്ല കൗൺസിൽ അംഗങ്ങളായ സുമതി നരേന്ദ്രൻ, ബീന മുഹമ്മദ് റാഫി, അഡ്വ. കെ.എൻ. സത്യാനന്ദപണിക്കർ, എ. ദീപകുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.