പെരുന്നാൾ ആഘോഷത്തിൽ നഗരം
text_fieldsകോഴിക്കോട്: ബലിപെരുന്നാളിന്റെ തലേന്ന് നഗരത്തിൽ നല്ല തിരക്ക്. ഇടക്കിടെ പെയ്യുന്ന മഴയായിരുന്നിട്ടും തെരുവിലും കടകളിലും കുടുംബങ്ങൾ ഷോപ്പിങ്ങിനിറങ്ങി. മിഠായി തെരുവ്, കോർട്ട് റോഡ്, താജ് റോഡ്, ബഷീർ റോഡ്, മൊയ്തീൻ പള്ളി റോഡ്, മേലെ പാളയം തുടങ്ങി നഗരത്തിന്റെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലെല്ലാം സന്ധ്യയോടെ തിരക്കേറി.
നഗരത്തിലെ വിവിധ മാളുകളിലും നല്ല തിരക്കായിരുന്നു. ബേക്കറികളിലും ഡ്രൈ ഫ്രൂട്ട്സ് കടകളിലും പെരുന്നാൾ കച്ചവടം പൊടിപൊടിച്ചു. പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗസന്നദ്ധതയുടെ സ്മരണയിൽ വീണ്ടും ബലിപെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കമാണെങ്ങും.
നിരവധി മലയാളി വിശ്വാസികൾ ഹജ്ജ് കർമങ്ങൾക്കായി മക്കയിലാണ്. മഴകാരണം ഈദ് ഗാഹുകൾ കുറവാണെങ്കിലും പള്ളികളിൽ രാവിലെ പെരുന്നാൾ നമസ്കാരങ്ങൾ നടക്കും. പ്രവാചക മാതൃകയിൽ ബലിയിടൽ കർമം നടത്തി മാംസ വിതരണവും ബക്രീദിന്റെ ഭാഗമാണ്. പള്ളികളും വീടുകളും കേന്ദ്രീകരിച്ച് ഇതിനുള്ള തയാറെടുപ്പുകളും പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.