Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസിനടിയിൽപെട്ട്​...

ബസിനടിയിൽപെട്ട്​ ബൈക്ക്​ യാത്രികന്​ ദാരുണാന്ത്യം

text_fields
bookmark_border
തൊടുപുഴ: ബസിനടിയിൽപെട്ട്​ ബൈക്ക് യാത്രികനായ റിട്ട. എസ്.ഐ മരിച്ചു. വഴിത്തല ഇരുട്ട്‌തോട് ഭാഗത്ത് നാറാണത്ത് (ആറ്റുപുറത്ത്) എന്‍.ജി. ചന്ദ്രനാണ്​ (62) മരിച്ചത്. തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. ബൈക്ക് യാത്രികനായിരുന്ന ചന്ദ്രന്‍ ബസ്​ തട്ടി അടിയിലേക്ക്​ വീഴുകയായിരുന്നു. യാത്രക്കാര്‍ ഓടിയെത്തിയെങ്കിലും വലിച്ച് മാറ്റാനായില്ല. അപ്പോഴേക്കും ബസിന്റെ പിന്‍ചക്രം ചന്ദ്രന്റെ തലയിലൂടെ കയറി. തൊടുപുഴ പൊലീസെത്തി തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. സംഭവത്തിൽ ബസ്​ ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക്​ കേസെടുത്തതായി പൊലീസ്​ പറഞ്ഞു. ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: വിജയമ്മ (റിട്ട. കെ.എസ്.ഫ്.ഇ കൂത്താട്ടുകുളം) വൈക്കം വടയാര്‍ തട്ടയില്‍ കുടുംബാംഗം. മക്കള്‍: ഗോപു എന്‍. ചന്ദ്രന്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ്​​, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഗോകുല്‍ എന്‍. ചന്ദ്രന്‍. മരുമകള്‍: അനു സുബ്രഹ്മണ്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്​ വീട്ടുവളപ്പിൽ. ​TDD DEATH NG CHANDRAN ചന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story