Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാറ്റി​വെച്ച വൃക്കയും...

മാറ്റി​വെച്ച വൃക്കയും തകരാറിലായി; സഹായംതേടി വിഷ്ണു

text_fields
bookmark_border
മുഹമ്മ: മാറ്റി​വെച്ച വൃക്കയും തകരാറിലായതോടെ വീണ്ടും സുമനസ്സുകളുടെ സഹായംതേടി യുവാവ്​. മുഹമ്മ പഞ്ചായത്ത്‌ 16ാം വാർഡ്‌ ചരമംഗലം ഉണിച്ചാൻ വീട്ടിൽ എം.ജി. അശോകന്റെ മകൻ എം.എ. വിഷ്ണുവിനാണ് (27) വൃക്ക മാറ്റിവെക്കൽ അനിവാര്യമായത്. 2017 ജനുവരി 31നാണ് വിഷ്ണുവിന് വൃക്ക മാറ്റിവെച്ചത്. അന്ന്​ പാലാ സ്വദേശിയാണ്​ വൃക്ക നൽകിയത്. എന്നാൽ, മാറ്റിവെച്ച വൃക്ക പ്രവർത്തനരഹിതമായതോടെ കഴിഞ്ഞ അഞ്ച് മാസമായി ഡയാലിസിസ് ചെയ്താണ്​ വിഷ്ണുവിന്‍റെ ജീവൻ നിലനിർത്തുന്നത്​. സഹോദരൻ കമൽദേവും വൃക്കരോഗിയാണ്. 2014ൽ ഇവരുടെ മാതാവ് മോളിയാണ് കമൽദേവിന് വൃക്ക നൽകിയത്. പ്രമേഹ രോഗിയായ പിതാവ് അശോകന്റെ വൃക്ക മാറ്റിവെക്കാൻ കഴിയാത്തതിനാലാണ്​ സുമനസ്സുകളുടെ സഹായം തേടുന്നത്. എ പോസിറ്റിവ് വൃക്കയാണ് വിഷ്ണുവിന് വേണ്ടത്. കാരുണ്യമുള്ളവർ കനിഞ്ഞാൽ വിഷ്ണുവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാം. ഫോൺ: 9567416744, 9496332617. ചികിത്സ സഹായത്തിനായി എസ്.ബി.ഐ മുല്ലക്കൽ ബ്രാഞ്ചിൽ അക്കൗണ്ട്​ തുറന്നിട്ടുണ്ട്​. അക്കൗണ്ട് നമ്പർ: 32521010667. IFSC:SBIN0003106. ഗൂഗ്​ൾ പേ നമ്പർ: 9567416744. APG vishnu വിഷ്ണു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story