Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:08 AM GMT Updated On
date_range 23 May 2022 12:08 AM GMTകാനയുടെ ഭിത്തി തകർന്നു; ഒഴുക്കിന് തടസ്സം
text_fieldsbookmark_border
ആലുവ: കാനയുടെ ഭിത്തികൾ തകർന്നത് വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. മലിനജല സംസ്കരണ പ്ലാന്‍റിലേക്ക് പോകുന്ന കാനയുടെ ഭിത്തികളാണ് ഇടിഞ്ഞത്. ആശ്രമത്തിന് സമീപമാണ് കാന നാളുകളായി തകർന്നുകിടക്കുന്നത്. പ്ലാന്‍റിലേക്കുള്ള കാന ഇടിഞ്ഞ് കരിങ്കല്ലും കോൺക്രീറ്റ് സ്ലാബുകളും കാനയിലേക്ക് വീണു കിടക്കുകയാണ്. ഇതുമൂലം കാന അടഞ്ഞ അവസ്ഥയിലാണ്. ടൗണിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കാനകളെല്ലാം ഇതിലേക്ക് സംഗമിച്ചാണ് അഴുക്കുജലം പ്ലാന്‍റിലേക്ക് പോകുന്നത്. ഈ കാനയുടെ വലുപ്പക്കുറവ് ജലത്തിന്‍റെ ഒഴുക്കിന് തടസ്സമാണ്. അതിനാൽ ഏത് സമയവും മറ്റു കാനകൾ നിറഞ്ഞുകിടക്കലാണ് പതിവ്. ഇതിനിടെയാണ് ഈ കാനയുടെ ഭിത്തി തകർന്നത്. റെയിൽവേ സ്റ്റേഷൻ മുതലുള്ള മലിനജലവും മഴവെള്ളവും ഒഴുക്കിക്കൊണ്ടുവരുന്ന ഗുഡ്‌സ് ഷെഡ് ഭാഗത്തെ വലിയ കാനയും ഈ ചെറിയ കാനയിലാണ് സംഗമിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ശാന്തി നഗർ ഉൾപ്പെടെ ജനവാസ മേഖലകളിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് ഗുഡ്‌സ് ഷെഡ് റോഡിലെ കാന നിറഞ്ഞതിനാലാണ്. തുടർച്ചയായ ദിവസങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടും ഇതുവരെ പ്ലാന്‍റിലേക്കുള്ള കാനയിലെ തടസ്സം മാറ്റാൻ നഗരസഭ തയാറായിട്ടില്ല. നഗരസഭ അടിയന്തരമായി ഇവ നീക്കംചെയ്യണമെന്ന് ഗുഡ്‌സ് ഷെഡ് ഭാഗത്തെ നാട്ടുകാരും മുൻ കൗൺസിലർ സെബി വി. ബാസ്റ്റിനും ആവശ്യപ്പെട്ടു. ea yas1 kana മലിനജല സംസ്കരണ പ്ലാന്‍റിലേക്ക് പോകുന്ന കാനയുടെ ഭിത്തികൾ തകർന്ന് ഒഴുക്ക് തടസ്സപ്പെട്ട നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story