Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒരു പി.ആർ അപാരത

ഒരു പി.ആർ അപാരത

text_fields
bookmark_border
നാട്ടിലെന്തു പരിപാടിയും ഇപ്പോൾ നടത്തുന്നത്​ ഇവന്‍റ്​ മാനേജ്​മെന്‍റ്​ ഗ്രൂപ്പുകളും പബ്ലിക്​ റിലേഷൻ (പി.ആർ) കമ്പനികളുമാണ്​. അത്​ കല്യാണമായാലും അടിയന്തരമായാലും. അവര്​ പറയുന്ന തുക അടച്ചുകഴിഞ്ഞാൽ പിന്നെ സ്വച്​ഛന്ദ മൃത്യുവരിക്കേണ്ട കാര്യമേയുള്ളു. ബാക്കി എല്ലാം അവർനോക്കിക്കോളും. മരിച്ചയാൾ ഒന്നുമറിയേണ്ട, വീട്ടുകാരും. റീത്ത്​, അനുശോചനം, പ്രമുഖരുടെ സന്ദർശനം എല്ലാം അവർ സെറ്റാക്കിക്കോളും. കല്യാണമാണെങ്കിൽ സേവ് ​ദ ഡേറ്റ്​ മുതൽ കെട്ട്,​ സദ്യ, റിസപ്​ഷൻ എന്നുവേണ്ട എല്ലാം അവർ നടത്തും. നാട്ടിൽ എന്തായാലും ഇ​പ്പോൾ കാ​ര്യങ്ങൾ ഇങ്ങനാണ്​ ഭായി. തെരഞ്ഞെടുപ്പ്​ ഒരു ഇവന്‍റാണ്​. ആഘോഷമാണ്​. (ആരുടെ കല്യാണം, ആരുടെ അടിയന്തരം എന്ന്​ ഫലം​ വരുമ്പോൾ അറിയാം). സ്ഥാനാർഥിയെ നിർണയിച്ച്​ കൈമാറിയാൽ പി.ആർ ഗ്രൂപ്പുകാർ പണിതുടങ്ങും. ചിത്രങ്ങളും അപദാനങ്ങളും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞൊഴുകും. ഏതായാലും 80 വയസ്സിൽ കൂടുതലുള്ള അമ്മൂമ്മ നിർബന്ധമാണ്​. അമ്മൂമ്മയുടെ അനുഗ്രഹമാണ്​ ​മെയിൻ. തലയിൽ കൈവെച്ച്​ ആശീർവദിക്കണം. ഇല്ലെങ്കിൽ പി.ആറുകാർ കൈവെച്ച്​ അനുഗ്രഹിപ്പിക്കും. പിന്നെ സ്വീകരണസ്ഥലത്തെ വന്ധ്യവയോധികൻ ഉപ്പുസത്യഗ്രഹം നടന്ന കടൽതീരത്തുകൂടി നടന്നിട്ടുണ്ടെന്നോ, പുന്ന​പ്ര വയലാർ സമരത്തിലെ വെടികൊണ്ട തെങ്ങിലെ ഓല കണ്ടിട്ടുണ്ടെന്നോ ഒക്കെ പി.ആർ സംഘം കണ്ടെത്തി മാലോകരെ അറിയിക്കും. രോഗികളുടെ പൾസ്​ നോക്കി വൈറ്റമിൻ ഗുളികയെങ്കിലും കുറിപ്പിക്കും. സ്ഥാനാർഥി സൈക്കിൾ ചവിട്ടിയതും പുളിതിന്നതും പുളിപ്പുകൊണ്ട്​ കണ്ണിറുക്കിയതും ഒക്കെ സംഘം വിസ്തരിച്ചെഴുതും. സഥാനാർഥി ചിരിച്ചപ്പോൾ മുത്തുപൊഴിഞ്ഞെന്നു കേട്ടാലും ഞെട്ടരുത്​. പി. ആറുകാരുടെ ഭാവനയും കലാവാസനയും പൂത്തുലയുന്ന കാലമാണത്​. വോട്ടുതേടിച്ചെന്നപ്പോൾ അത്തറുകാരനെ കണ്ടത്രേ. രണ്ടു കുട്ടികൾക്ക്​ അത്തർ വാങ്ങി നൽകിപോലും. വോട്ടിന്‍റെ നറുമണം അവിടെയാകെ നിറഞ്ഞൊഴുകിയത്രേ. ഹാ!. ​നാട്ടുകാർക്കൊക്കെ നല്ല സമാർട്ട്​ഫോണുണ്ട്​. വോട്ടുതേടി പോകുന്നിടത്തൊക്കെ എല്ലാ പാർട്ടിക്കാരുമുണ്ട്​. അതുകൊണ്ട്​ എല്ലാ സ്ഥാനാർഥികളുടെയും ഈ വക കസർത്തുകളൊക്കെ അ​പ്പപ്പോൾ നാട്ടുകാരുടെ ഫോണിലെത്തും. ഈശ്വരാ ഭഗവാനെ പി.ആറുകാർക്ക്​ നല്ലതുമാത്രം വരുത്തണേ. നാട്ടുകാരെക്കുറിച്ച്​ ഇവർ എന്തൊക്കെയാണാവോ ധരിച്ചുവെച്ചിരിക്കുന്നത്​. ഹൈക്കു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story