Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:10 AM GMT Updated On
date_range 23 May 2022 12:10 AM GMTആശയംകൊണ്ട് ജയിക്കാനാകാത്തവര്‍ വര്‍ഗീയത സൃഷ്ടിക്കുന്നു -കാന്തപുരം ലെയ്സ് ജൂബിലി സമാപിച്ചു
text_fieldsbookmark_border
പള്ളിക്കര: ആശയംകൊണ്ട് ജയിക്കാനാകാത്തവരാണ് വര്‍ഗീയതയുണ്ടാക്കി സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. നാല് ദിവസമായി കരിമുകള്‍ മമ്പഉല്‍ ഉലൂമില്‍ നടക്കുന്ന ലെയ്സ് ജൂബിലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ ആശയം മുറുകെപ്പിടിച്ച് ജീവിക്കുന്നത് വര്‍ഗീയതയല്ല. ഒരു വര്‍ഗത്തിന്റെ ആശയം മറ്റൊരു വര്‍ഗത്തെ അടിച്ചേല്‍പിക്കുന്നതും ആക്ഷേപിക്കുന്നതുമാണ് വര്‍ഗീയത. എല്ലാത്തരം വര്‍ഗീയതയും അപകടകരമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്‍റെയും പേരില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളെല്ലാം രാജ്യത്തെ പിറകോട്ട് നയിക്കും. പരസ്പര വിശ്വാസത്തോടെ മനുഷ്യനന്മക്ക് വേണ്ടി പ്രവര്‍ത്തിച്ചാലേ രാഷ്ട്ര പുരോഗതിയുണ്ടാവുകയുള്ളൂ. ജനാധിപത്യപരമായ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഫാഷിസത്തെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് പ്രസിഡന്റ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര് സനദ് ദാന പ്രഭാഷണം നടത്തി. ഫസല്‍ കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മമ്പഅ് വൈസ് ചെയര്‍മാന്‍ കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി സ്ഥാന വസ്ത്ര വിതരണം നടത്തി. വ്യവസായ മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ ചേളാരി, അബ്ദുല്‍ ലത്വീഫ് അഹ്ദല്‍ തങ്ങള്‍ അവേലത്ത്, ഏരൂര്‍ ശംസുദ്ദീന്‍ മദനി അല്‍ഖാദിരി, സി.ടി. ഹാഷിം തങ്ങള്‍, മമ്പഅ് പ്രസിഡന്റ് വി.എച്ച്. ആസാദ് എന്നിവര്‍ സംസാരിച്ചു. പടം: കരിമുകള്‍ മമ്പഅ് അക്കാദമി ലെയ്സ് ജൂബിലി സമാപന സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു (er palli 2) must p3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story