Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:10 AM GMT Updated On
date_range 23 May 2022 12:10 AM GMTറോഡ് സുരക്ഷ പ്രവർത്തനം കാര്യക്ഷമമാക്കണം -റാഫ്
text_fieldsbookmark_border
കൊച്ചി: മഴ ശക്തിപ്പെട്ട് റോഡപകട സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ ഹെവി വാഹനങ്ങളുടെ ഓട്ടസമയം പുനർനിർണയിച്ച് കുറ്റമറ്റതാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) സംസ്ഥാന പ്രവർത്തക യോഗം ആവശ്യപ്പെട്ടു. സ്കൂളുകൾ തുറക്കുന്നതിനു മുമ്പായി ടിപ്പറുകൾ അടക്കമുള്ള ഹെവി ചരക്കുവാഹനങ്ങൾ രാവിലെ എട്ടു മുതൽ 10വരെയും വൈകീട്ട് നാലു മുതൽ ആറുവരെയും ഓട്ടം നിർത്തി നിയന്ത്രണം ഏർപ്പെടുത്തണം. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി റോഡ് സുരക്ഷാ ബോധവത്കരണ തുടർപരിപാടികൾക്ക് മലപ്പുറത്ത് തുടക്കം കുറിക്കാൻ തീരുമാനിച്ചു. റാഫ് മുഖ്യരക്ഷാധികാരി പാലോളി അബ്ദു റഹ്മാൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഡോ. കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. അലി കാരോളി, എം.ടി. തെയ്യാല, അനീഷ് മലാപ്പറമ്പ്, എൻ. കൃഷ്ണൻകുട്ടി, ടി.ഐ.കെ. മൊയ്തു, ബേബി ഗിരിജ, നിസാർ പാമ്പാടി, ജോൺസൻ, എസ്.എൻ. വിജയകുമാർ, അഡ്വ. സുജാത വർമ, എംഎം. സുബൈദ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി സ്വാഗതവും സാബിറ ചേളാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story