Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:15 AM GMT Updated On
date_range 23 May 2022 12:15 AM GMTശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിൽ സർവേ വേണം -ഹിന്ദുത്വ സംഘടനകൾ
text_fieldsbookmark_border
ബംഗളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദ്, ഹനുമാൻ ക്ഷേത്രം തകർത്താണ് നിർമിച്ചതെന്ന അവകാശവാദവുമായി രംഗത്തെത്തിയ കർണാടകയിലെ തീവ്രഹിന്ദുത്വ സംഘടനകൾ മസ്ജിദിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് അവർ മാണ്ഡ്യ ജില്ല ഭരണകൂടത്തെ സമീപിച്ചു. ഇതുസംബന്ധിച്ച നിവേദനം ജില്ല കമീഷണർ എസ്. അശ്വതി സ്വീകരിച്ചു. ഹനുമാൻ ക്ഷേത്രം തകർത്താണോ പള്ളി പണിതത് എന്നറിയാൻ പരിശോധനയും സർവേയും നടത്തണമെന്നതാണ് ആവശ്യം. സർക്കാറിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് കമീഷണർ അറിയിച്ചതായും നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നരേന്ദ്ര മോദി വിചാർ മഞ്ച് സംസ്ഥാന സെക്രട്ടറി സി.ടി. മഞ്ചുനാഥ് പറഞ്ഞു. മസ്ജിദ് ഇ അല എന്ന് അറിയപ്പെടുന്ന ജാമിഅ മസ്ജിദ് ശ്രീരംഗപട്ടണം കോട്ടക്കകത്താണ് ഉള്ളത്. 1786-87 കാലത്ത് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനാണ് നിർമിച്ചത്. മസ്ജിദിന്റെ പരിപാലനം നിർവഹിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ്. പള്ളിയിൽ ആരാധന നടത്താൻ അനുമതി നൽകണമെന്നാവശ്യവുമായി മഞ്ചുനാഥ് ഉൾപ്പെടെയുള്ള ഹിന്ദുത്വ സംഘടനാ നേതാക്കൾ നേരത്തേ മാണ്ഡ്യ ഡെപ്യൂട്ടി കമീഷണർക്ക് നിവേദനം നൽകിയിരുന്നു. തീവ്രഹിന്ദുത്വ സംഘടനകളിൽനിന്ന് പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി അധികൃതർ നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story