Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുവിദ്യാഭ്യാസ...

പൊതുവിദ്യാഭ്യാസ ശാക്തീകരണം പേരിലൊതുങ്ങരുത് -ടി.ജെ. വിനോദ് എം.എൽ.എ

text_fields
bookmark_border
കൊച്ചി: സർക്കാറി‍ൻെറ പൊതുവിദ്യാഭ്യാസ ശാക്തീകരണം വെറും വാക്കുകളിൽ ഒതുങ്ങരുതെന്നും അനുസൃതമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കേണ്ടതെന്നും ടി.ജെ. വിനോദ് എം.എൽ.എ. ഒഴിവുള്ള അധ്യാപക തസ്തികകളിൽ അടിയന്തരമായി നിയമനങ്ങൾ നടത്തണം. പ്രൈമറി പ്രധാനാധ്യാപകരുടെയും ഇതര അധ്യാപകരുടെയും ജില്ലാന്തര സ്ഥലംമാറ്റത്തിനുള്ള നടപടികൾ ഇനിയും ആരംഭിക്കാത്തത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ലതല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.ടി.എഫ് ജില്ല പ്രസിഡന്‍റ്​ എം.എം. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. അഷ്റഫ് ഇസ്​ലാഹി, അഫ്സൽ കൊച്ചി, ത്വാഹ പൊന്നാരിമംഗലം എന്നിവർ നേതൃത്വം നൽകി. ERTJVINODH : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ലതല അംഗത്വ വിതരണം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story