Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:02 AM GMT Updated On
date_range 25 May 2022 12:02 AM GMTതൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി
text_fieldsbookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി അവധി അനുവദിച്ചു. ലേബർ കമീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് മേയ് 31ന് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചത്. അവധി എടുക്കാൻ കഴിയാത്ത തരത്തിൽ സുപ്രധാന ജോലികൾ ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യുന്നതിനും പ്രത്യേക അനുമതി നൽകണമെന്നും നിർദേശമുണ്ട്. ജില്ലക്ക് പുറത്തു ജോലി ചെയ്യുന്ന വോട്ടർമാർക്കും വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്. ഐ.ടി, പ്ലാന്റേഷൻ മേഖല എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story