Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:08 AM GMT Updated On
date_range 25 May 2022 12:08 AM GMTവെട്ടേറ്റ് വീട്ടമ്മ മരിച്ചു; മാനസിക അസ്വാസ്ഥ്യമുള്ള മകൾ കസ്റ്റഡിയിൽ
text_fieldsbookmark_border
മറ്റക്കര (കോട്ടയം): മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന മകളുടെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. അകലക്കുന്നം മറ്റക്കര പാദുവ താന്നിക്കത്തടത്തിൽ ശാന്തക്കാണ് (65) ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൾ രാജേശ്വരിയെ (48) പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവം. അക്രമാസക്തയായ രാജേശ്വരി ശാന്തയെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോൾ വെട്ടേറ്റ് വീടിന് പുറത്തേക്ക് ഓടുന്ന ശാന്തയെയും വാക്കത്തിയുമായി വീട്ടിനുള്ളിൽ നിൽക്കുന്ന രാജേശ്വരിയെയുമാണ് കണ്ടത്. നാട്ടുകാർ ചേർന്ന് അയർക്കുന്നം പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ആംബുലൻസിൽ ശാന്തയെ പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ശാന്തയുടെ മുഖത്തിനും നെറ്റിക്കും തലക്കുമാണ് വെട്ടേറ്റത്. ശാന്തയുടെ മൂന്നാമത്തെ മകളാണ് രാജേശ്വരി. വർഷങ്ങളായി മാനസിക അസ്വാസ്ഥ്യത്തിന് ഇവർ ചികിത്സയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവ സമയത്ത് അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജേശ്വരി അവിവാഹിതയാണ് . സംഭവമറിഞ്ഞ് കോട്ടയം ജില്ല പൊലീസ് മേധാവി ഡി.ശിൽപ, കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ, അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ. മധു എന്നിവർ സ്ഥലത്തെത്തി. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. മരിച്ച ശാന്തയുടെ ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മറ്റ് മക്കൾ: രാജേന്ദ്രപ്രസാദ്, ഉണ്ണികൃഷ്ണൻ, പുഷ്പ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story