Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഊട്ടുപുരക്ക് നമ്പർ:...

ഊട്ടുപുരക്ക് നമ്പർ: പരിഹരിക്കാമെന്ന് മുനിസിപ്പൽ ചെയർമാൻ

text_fields
bookmark_border
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരക്ക് ഒക്കുപെൻസി നമ്പർ ലഭിക്കുന്നതിന് സമർപ്പിച്ച അപേക്ഷയിൽ തീരുമാനമെടുക്കാത്ത മൂവാറ്റുപുഴ നഗരസഭ അധികൃതരുടെ നടപടിക്കെതിരെ ബുധനാഴ്ച വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടത്താനിരുന്ന മാർച്ച് മാറ്റിവെച്ചു. പ്രശ്നം പരിഹരിക്കാമെന്ന മുനിസിപ്പൽ ചെയർമാന്റ ഉറപ്പിനെ തുടർന്നാണ് സമരം വേണ്ടെന്ന്​ വെച്ചത്. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂനിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യൂനിയൻ ഓഫിസിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസുമായി വെള്ളൂർക്കുന്നം മഹാദേവ ട്രസ്റ്റ് ഭാരവാഹികൾ നടത്തിയ ചർച്ചയെതുടർന്നാണ് പ്രശനത്തിന് പരിഹാരമായത്. ഊട്ടുപുരക്ക് നമ്പർ അനുവദിക്കുന്ന കാര്യം പരിഹരിക്കാമെന്ന് ചെയർമാൻ രേഖമൂലം നൽകിയ ഉറപ്പിനെ തുടർന്നാണ് സമരപരിപാടികൾ പിൻവലിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 2012ൽ നിർമാണംആരംഭിക്കുകയും 2018 പൂർത്തിയാക്കുകയും ചെയ്ത ഊട്ടുപുരക്കാണ് നഗരസഭ നമ്പർ നൽകാതിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story