Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ്​ യാ​ത്രക്കാർ...

ബസ്​ യാ​ത്രക്കാർ സൂക്ഷിക്കുക; മോഷണ സംഘം വിലസുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: ബസ് യാത്രക്കാരുടെ പണവും സ്വർണവും തട്ടിയെടുക്കുന്ന സംഘം വിലസുന്നു. ഒരാഴ്ചക്കിടെ രണ്ടു സ്ത്രീകളുടെ പണം കവർന്നു. എറണാകുളത്തുനിന്ന്​ മൂവാറ്റുപുഴയിലേക്ക്​ വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയായ പാലാ പൂവരണി സ്വദേശിനിയുടെ 10,000 രൂപയാണ് യാത്ര ചെയ്യുന്നതിനിടെ മോഷ്ടിച്ചത്. തൃപ്പൂണിത്തുറയിൽനിന്ന്​ ബസിൽ കയറിയ ഇവരുടെ ബാഗിൽ ഉണ്ടായിരുന്ന പണമാണ് കവർന്നത്. മൂവാറ്റുപുഴ പി.ഒ ജങ്​ഷനിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ ഡ്രൈവറോടു പരാതി പറഞ്ഞു വണ്ടി നിർത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കോലഞ്ചേരി-മൂവാറ്റുപുഴ റൂട്ടിൽ യാത്ര ചെയ്യുകയായിരുന്ന തമ്മാനിമറ്റം സ്വദേശിനി ജയശ്രീയുടെ പണവും ആഭരണങ്ങളും കവർന്നു. രാവിലെ കോലഞ്ചേരിയിൽനിന്ന് ബസിൽ കയറിയ ഇവർ മൂവാറ്റുപുഴ ബസ് ഡിപ്പോയിൽ എത്തിനോക്കുമ്പോൾ ബാഗിൽ ഉണ്ടായിരുന്നവ കവർന്നിരുന്നു. ആറ്​ മാസത്തിനുള്ളിൽ ബസുകളിൽ യാത്രക്കാർ മോഷണത്തിനിരയാകുന്ന ഇരുപതോളം സംഭവങ്ങളാണ് ഉണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story