Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 12:07 AM GMT Updated On
date_range 5 Jun 2022 12:07 AM GMTകുഴിയില്‍ ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
text_fieldsbookmark_border
തൃപ്പൂണിത്തുറ: മാര്‍ക്കറ്റ് റോഡിലെ അന്ധകാരത്തോടില്‍ പുതിയ പാലം നിര്‍മാണം നടക്കുന്ന ഭാഗത്ത് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. അപകടത്തിൽപെട്ട എരൂര്‍ വൈമീതി റോഡ് വാലത്ത് വീട്ടില്‍ മാധവന്റെ മകന് വിഷ്ണുവാണ് (28) ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. സുഹൃത്ത് എരൂര്‍ വൈമീതി റോഡ് ചാലിപ്പാടത്ത് വീട്ടില്‍ സുധീറിന്റെ മകന് ആദര്‍ശ് സുധീര്‍ (22) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച പുലര്‍ച്ച മൂന്നോടെയായിരുന്നു അപകടം. തൃപ്പൂണിത്തുറ അന്ധകാരത്തോട് പാലം വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ച് നിര്‍മാണം നടക്കുന്ന ഭാഗത്തേക്ക് യുവാക്കള്‍ ബൈക്ക് ഓടിച്ചുവരുകയായിരുന്നു. പാലം പകുതിഭാഗം മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തിരുന്നത്. ഇതറിയാതെ ഓടിച്ചെത്തിയ ബൈക്ക് കുഴിയിലേക്ക് വീഴുകയായിരുന്നു. നിര്‍മാണം നടക്കുന്ന ഭാഗത്ത് തടസ്സങ്ങള്‍ വെക്കാതിരുന്നതിനാല്‍ കുഴിയാണെന്നറിയാതെ ഓടിച്ചെത്തിയതാണ് അപകടത്തിന് കാരണമായത്. പുതിയകാവ് ഭാഗത്തുനിന്ന് തൃപ്പൂണിത്തുറയിലേക്ക് വരുകയായിരുന്നു ഇവര്‍. സമീപത്തെ കടയിലുണ്ടായിരുന്നവരാണ് ശബ്ദം കേട്ട് സ്ഥലത്തെത്തിയത്. ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയില്‍ കൊണ്ടുപോവുകയുമായിരുന്നു. വിഷ്ണുവിന്റെ മൃതദേഹം ഹില്‍പാലസ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: തിലോത്തമ, സഹോദരി: ഗീതു. EKD Vishnu 27 TPRA വിഷ്ണു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story