Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:10 AM GMT Updated On
date_range 6 Jun 2022 12:10 AM GMTകൗതുകവും അറിവും പകര്‍ന്ന് അരവിന്ദാക്ഷെൻറ 'നാണയ' യാത്ര തുടരുന്നു
text_fieldsbookmark_border
കൗതുകവും അറിവും പകര്‍ന്ന് അരവിന്ദാക്ഷൻെറ 'നാണയ' യാത്ര തുടരുന്നു തൃപ്പൂണിത്തുറ: കേട്ടുമാത്രം പരിചയമുള്ള അണപൈസയടക്കം നാണയ ശേഖരവും പുരാവസ്തുക്കളും കാണാന്‍ ആഗ്രഹം തോന്നുന്നുണ്ടോ ! നിങ്ങള്‍ വിചാരിക്കുന്നതിലും അപ്പുറത്തെ അപൂര്‍വ നോട്ടുകളുടെയും നാണയങ്ങളുടെയും കലവറയാണ് ഉദയംപേരൂര്‍ പത്താംകുഴിയില്‍ പി.പി. അരവിന്ദാക്ഷൻെറ ശേഖരത്തിലുള്ളത്. കേരളത്തിൻെറ നാനാഭാഗങ്ങളിൽ പ്രദര്‍ശനങ്ങൾ സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് കൗതുകവും അറിവും പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങളായി അരവിന്ദാക്ഷന്‍ പ്രയാണം നടത്തുകയാണ്. കൈയിലുള്ള ഏതെങ്കിലും ഒരു നാണയത്തെയോ നോട്ടിനെയോ കുറിച്ച് ചോദിച്ചാല്‍ അത് നിലവില്‍ വന്ന വര്‍ഷം മുതല്‍ എല്ലാ പ്രത്യേകതകളും വിവരിക്കും. തിരുവിതാംകൂര്‍, ഡച്ച്, ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗള്‍, ചോള രാജഭരണ കാലത്തെ നാണയങ്ങളും ശേഖരത്തിലുണ്ട്. ആവശ്യക്കാര്‍ക്ക് പൈസ വാങ്ങി നോട്ടുകള്‍ വില്‍ക്കുകയും ചെയ്തുവരുന്നു. അപൂര്‍വ കറന്‍സികള്‍ വൻ തുക കൊടുത്ത് വാങ്ങുകയും പതിവാണ്. അപൂര്‍വ ശേഖരങ്ങള്‍ക്ക് പിന്നിലെ പ്രചോദനം ആരാണെന്ന് ചോദിച്ചാല്‍ 106 വയസ്സുള്ള അമ്മ ചീരമ്മയാണെന്ന് അരവിന്ദാക്ഷൻ മറുപടി നൽകും. നിലവില്‍ ഹൈകോടതി ജങ്ഷനിലും വൈറ്റില മേല്‍പാലത്തിന് താഴെയും ഓരോ ദിവസവും മാറി മാറി പ്രദര്‍ശനം നടത്തുന്നു. റിസര്‍വ് ബാങ്ക് ഇന്നുവരെ പുറത്തിറക്കിയ എല്ലാ നാണയങ്ങളും കറന്‍സികളും പ്രദര്‍ശനത്തില്‍ വീക്ഷിക്കാനാകും. ഭാര്യ ഷൈനിയും മക്കളായ അരുണ്‍കുമാറും അജിത്തും കട്ട സപ്പോര്‍ട്ടുമായി കൂടെയുണ്ട്. ഫോട്ടോ ക്യാപ്ഷൻ ER Azhcha aravindakshan വൈറ്റില ജങ്ഷനില്‍ അപൂര്‍വ നാണയങ്ങളുടെ പ്രദര്‍ശനം നടത്തുന്ന അരവിന്ദാക്ഷന്‍ ER Azhcha. nanayam അരവിന്ദാക്ഷന്റെ നാണയങ്ങളുടെയും നോട്ടുകളുടെയും വസ്തുക്കളുടെയും ശേഖരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story