Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:12 AM GMT Updated On
date_range 6 Jun 2022 12:12 AM GMTകെ-റെയിൽ കുറ്റികൾ പിഴുതെറിഞ്ഞ് തൈ നട്ടു
text_fieldsbookmark_border
ആലുവ: പരിസ്ഥിതി ദിനത്തിൽ കെ-റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കുട്ടമശ്ശേരി മേഖലയിൽ കെ-റെയിൽ കുറ്റികൾ പിഴുത് പുഴയിലെറിഞ്ഞു. കുറ്റികൾ നാട്ടിയിരുന്ന കുഴികളിൽ ജെബി മേത്തർ എം.പിയും അൻവർ സാദത്ത് എം.എൽ.എയും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. കിഫ്ബി പദ്ധതിയിൽപെടുത്തി നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കാത്തിരിക്കുന്ന കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലും പഞ്ചായത്ത് ആയുർവേദ ആശുപത്രി വളപ്പിലും ജങ്കാർ കടവിലും ചൊവ്വര കവലയിലും സ്ഥാപിച്ചിരുന്ന കുറ്റികളാണ് പിഴുതെറിഞ്ഞത്. ജെബി മേത്തർ എം.പി സമരം ഉദ്ഘാടനം ചെയ്തു. അഹങ്കാരവും ധാർഷ്ട്യവും അവസാനിപ്പിച്ച് ജനഹിതത്തിനോടൊപ്പം നിൽക്കാൻ സർക്കാർ തയാറാവുന്നില്ലെങ്കിൽ കേരളത്തിൽ ബംഗാൾ ചരിത്രം ആവർത്തിക്കുമെന്നും അവർ പറഞ്ഞു. കെ-റെയിൽ വിരുദ്ധ സമിതി കൺവീനർ മാരിയ അബു അധ്യക്ഷത വഹിച്ചു. പി.ബി. സുനീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ്, പി.എ. മുജീബ്, കെരിം കല്ലുങ്കൽ, ഫാത്തിമ അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ റെസീല ഷിഹാബ്, സനില ടീച്ചർ, ടി.എസ്. ഷറഫുദ്ദീൻ, ചെന്താര അബു, റഷീദ് പറമ്പയം, ഹസീം ഖാലിദ്, ജോണി ക്രിസ്റ്റഫർ, മുഹമ്മദ് താഹിർ, ലൈസ സെബാസ്റ്റ്യൻ, കെ.എച്ച്. ഷാജി, അക്സർ അമ്പലപറമ്പ്, വിപിൻദാസ്, അഡ്വ. റെനീഫ് അഹമ്മദ്, അനസ് പള്ളികുഴി, എം.എ. ഷിയാസ് എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas5 k rail കെ-റെയിൽ വിരുദ്ധ സമിതി പരിസ്ഥിതി ദിനത്തിൽ, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കി ഉദ്ഘാടനം കാത്തിരിക്കുന്ന കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സ്ഥാപിച്ച കെ-റെയിൽ കുറ്റി ജെബി മേത്തർ എം.പിയുടെയും അൻവർ സാദത്ത് എം.എൽ.എയുടെയും നേതൃത്വത്തിൽ പിഴുതെടുത്ത് പുഴയിൽ ഒഴുക്കാൻ കൊണ്ടുപോകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story