Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:16 AM GMT Updated On
date_range 6 Jun 2022 12:16 AM GMTപരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യയുടേത് ബഹുതല ശ്രമങ്ങൾ -പ്രധാനമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: പെട്രോളിൽ 10 ശതമാനം എഥനോൾ ചേർക്കുക എന്ന ലക്ഷ്യം രാജ്യം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ൽ 1.5 ശതമാനമായിരുന്നു ഇത്. ഇതുവഴി 27 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറക്കാൻ സാധിക്കും. പ്രധാനമായും മലിനീകരണം കുറക്കാനാണ് എഥനോൾ ഇന്ധനങ്ങളിൽ കലർത്തുന്നത്. ഫോസിൽ ഇതര ഇന്ധനങ്ങളിൽനിന്നുള്ള ഊർജോൽപാദനം 40 ശതമാനം എന്ന ലക്ഷ്യത്തിലെത്തിയതായും സൗരോർജ ഉൽപാദനത്തിനുള്ള സൗകര്യങ്ങൾ 18 മടങ്ങ് വർധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെ ബഹുതല ശ്രമങ്ങളാണ് പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യ നടത്തുന്നത്. പരിസ്ഥിതിദിനത്തിൽ 'മണ്ണ് സംരക്ഷണ മുന്നേറ്റം' എന്ന സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story