Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശുപത്രി മാലിന്യത്തിൽ...

ആശുപത്രി മാലിന്യത്തിൽ നവജാതശിശുവിന്‍റെ മൃതദേഹംകണ്ട സംഭവത്തിൽ ദുരൂഹത

text_fields
bookmark_border
അമ്പലമേട്ടിലെ സംസ്കരണ പ്ലാന്‍റിലാണ്​ സംഭവം പള്ളിക്കര: ആശുപത്രി മാലിന്യത്തിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ട സംഭവത്തിൽ ദുരൂഹത. അമ്പലമേട് ഫാക്ട് വളപ്പിൽ പ്രവർത്തിക്കുന്ന കേരള എൻവയോ ആൻഡ്​ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കീൽ) ശനിയാഴ്ച രാത്രി സംസ്കരിക്കാൻ കൊണ്ടുവന്ന ആശുപത്രി മാലിന്യത്തിലാണ് മൃതദേഹം കണ്ടത്. തൊഴിലാളികൾ മാലിന്യം തരംതിരിക്കുമ്പോഴാണ് ഇത്​ ശ്രദ്ധയിൽപെട്ടത്. ജനിച്ച്​ ഏതാനും ദിവസം മാത്രം പ്രായമായ കുട്ടിയുടെ മൃതദേഹമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ളതായിരുന്നു ആശുപത്രി മാലിന്യം. മാലിന്യ കവർ പൊട്ടിയ നിലയിലായിരുന്നതിനാലാണ് കുട്ടിയുടെ മൃതദേഹം ആണെന്ന് ജീവനക്കാർക്ക്​ മനസ്സിലായത്. മൃതദേഹം മെഡിക്കൽ കോളജിൽ നിന്നുള്ളതല്ലെന്ന് അധികൃതർ പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. ഈ കവർ പുറമെനിന്ന്​ വാങ്ങാൻ കഴിയുന്നതാണ് എന്നത് സംഭവത്തിൽ ദുരൂഹതയുണ്ടാക്കുന്നു. കുട്ടിയുടെ മൃതദേഹം നിയമാനുസൃതമായി സംസ്കരിച്ചതായി കീൽ കമ്പനി അധികൃതർ പറഞ്ഞു. ഇത്തരത്തിലുള്ളവ 48 മണിക്കൂറിലധികം സൂക്ഷിക്കാൻ ആകില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. അമ്പലമേട് പൊലീസ് ഇൻസ്പെക്ടർ കമ്പനിയിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച്​ പൊലീസ് കേസ് എടുത്തിട്ടില്ല. ഇത്തരത്തിൽ ആശുപത്രികളിൽനിന്ന് കൊണ്ടുവരുന്ന കുട്ടികളുടെ മൃതദേഹങ്ങൾ ഇവിടെ സംസ്കരിക്കാറുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story