Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:33 PM GMT Updated On
date_range 5 Aug 2022 7:33 PM GMTപുഴകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്നു
text_fieldsbookmark_border
കോതമംഗലം: തുടർച്ചയായ നാല് ദിവസത്തെ പെയ്ത്തിന്ശേഷം മഴ കുറഞ്ഞതോടെ . ഇതോടെ വെള്ളപ്പൊക്ക ഭീഷണി നിലനിന്ന നഗരസഭ,കുട്ടമ്പുഴ, പല്ലാരിമംഗലം,കവളങ്ങാട് പഞ്ചായത്തുകളിലെ ആളുകൾക്ക് ആശ്വാസമായി. കോതമംഗലം പുഴയുടെയും പുഴയിലേക്കുള്ള തോടുകളുടെയും തീരങ്ങളിലെ കൃഷിയിടങ്ങളിൽനിന്നും വെള്ളം ഇറങ്ങിയിട്ടില്ല. അടിവാട് കുത്തുകുഴി റോഡിൽ കുടമുണ്ട പാലത്തിൽനിന്ന് വെള്ളം ഇറങ്ങാത്തതിനാൽ അഞ്ചാം ദിവസവും ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാൻ വൈകുന്നതാണ് പ്രശ്നം. കുട്ടമ്പുഴ പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി നിൽക്കുന്നതിനാൽ ആദിവാസി മേഖലയിൽ ഗതാഗത തടസ്സമുണ്ട്. സത്രപ്പടി കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ 11 കുടുംബങ്ങളെ സത്രപ്പടി ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story