Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇറക്കുമതിയിലും വില...

ഇറക്കുമതിയിലും വില കുറയുന്നില്ല; സവാളയും ഉള്ളിയും കീശ ചോർത്തും

text_fields
bookmark_border
ഇറക്കുമതിയിലും വില കുറയുന്നില്ല;  സവാളയും ഉള്ളിയും കീശ ചോർത്തും
cancel
കൊച്ചി: ഒരുകിലോ സവാള-81 രൂപ, ഉള്ളി -115, ഉരുളക്കിഴങ്ങ്​ -57...വീട്ടിലേക്ക്​ ഇത്രയും സാധനങ്ങൾ വാങ്ങിയാൽ തന്നെ കീശയിൽനിന്ന്​ 253 രൂപ പോയിക്കിട്ടും. അവശ്യസാധനങ്ങളുടെ വിലവർധനയും കോവിഡുകാലത്തെ കൂലിക്കുറവും പരിഗണിച്ചാൽ സാധാരണക്കാരന്​ നീക്കിവെപ്പിന് ഒന്നും ബാക്കിയില്ലാത്ത ദിനങ്ങളാണ് നാട്ടിൽ. നാഫെഡ്​ വഴി ഇറക്കുമതി സവാള എത്തിക്കുന്നുണ്ടെന്ന്​​ പറഞ്ഞിട്ടും വില താഴുന്നില്ല. സ​ൈപ്ലകോ സ്​റ്റോറുകളിൽ 45 രൂപക്ക്​ സവാള വിൽക്കുമെന്ന അറിയിപ്പും പാഴ്​വാക്കായി. അവിടെയും​ കിലോ വില 75 രൂപ.
ആഭ്യന്തര വിപണികളിൽനിന്ന്​ ഒന്നര ദിവസം ഇടവിട്ട്​ 16 ടൺ സവാളയാണ്​ എറണാകുളം മാർക്കറ്റിൽ വരുന്നത്​. പ്രധാനമായും പുണെയിൽനിന്ന്​. ഇറക്കുമതി സവാള ആവശ്യകതക്ക്​ അനുസരിച്ച്​ എത്താത്തതിനാൽ പ്രാദേശിക ​വിപണികളിൽ വില കുറയുന്നില്ല​. 80-85 രൂപക്കാണ്​ ആലപ്പുഴ, കൊല്ലം, ത​ലശ്ശേരി മാർക്കറ്റുകളിൽ ചില്ലറ വിൽപന. ഒരാഴ്​ച മുമ്പ്​ വില 90-95 രൂപയായിരുന്നു. സവാള, ഉള്ളി കൃഷികളെ മഴ എളുപ്പം നശിപ്പിക്കുന്നതിനാൽ മഹാരാഷ്​ട്രയിൽ ഉൽപാദനം വളരെ കുറവാണെന്ന്​ എറണാകുളം മാർക്കറ്റ്​ വെജിറ്റബി​ൾ സ്​റ്റാൾ ഓണേഴ്​സ്​ സെക്രട്ടറി കെ.കെ. അഷ്​റഫ്​ പറയുന്നു​.
മഴ ബാധിക്കാത്ത ഉയർന്ന പ്രദേശങ്ങളിൽനിന്നാണ്​ നിലവിൽ സവാള എത്തുന്നത്​. പുണെ വിപണിയിൽ വില കുറഞ്ഞാൽ തൊട്ടടുത്ത ദിവസം അത്​ കേരളത്തിലും പ്രതിഫലിക്കും. എറണാകുളം മാർക്കറ്റിൽ സവാളക്ക്​ മൊത്തക്കച്ചവടക്കാർ ആറുപേരുണ്ട്​. ​ഇതിൽ ആരെങ്കിലും കൂടിയ മാർജിനിൽ സവാള വിൽക്കാൻ ശ്രമിച്ചാൽ വിറ്റുപോകില്ലെന്നാണ്​ വ്യാപാരികൾ പറയുന്നത്​. ഉള്ളിക്ക്​ തമിഴ്​നാട്ടിൽ 95 രൂപ മൊത്തവിലയുണ്ട്​. കേരളത്തിൽ എത്തിക്കുന്ന​ ചരക്കുകൂലിയും അഞ്ചുരൂപ ലാഭവും ഉൾപ്പെടെ കൂട്ടിവിൽക്കു​േമ്പാൾ 115 രൂപയായി വില ഉയരും.
കോവിഡ്​ കാരണം ഹോട്ടലുകളും വിവാഹസൽ​ക്കാരങ്ങളും കാര്യമായി ഇല്ലാത്തതിനാലാണ്​ വില ഇത്രയെങ്കിലും കുറഞ്ഞുനിൽക്കുന്നതെന്ന്​ വ്യാപാരികൾ പറയുന്നു. ഉരുളക്കിഴങ്ങ് തമിഴ്​നാട്ടിൽ​ മൊത്ത വിലതന്നെ 50 രൂപയാണ്​. തമിഴ്​നാട്​, ഗുജറാത്ത്​ സംസ്ഥാനങ്ങളിൽനിന്നാണ്​ പ്രധാനമായും ഇതി​​ൻെറ വരവ്​. ഗുജറാത്ത്​ കിഴങ്ങിന്​ മധുരിപ്പും മുള വരുമെന്നതുംകൊണ്ട്​ അതിനോട്​ പ്രിയം കുറവാണ്​. ഊട്ടി, മേട്ടുപ്പാളയം ഉരുളക്കിഴങ്ങി​ന്​ വില കൂടുതലാണെങ്കിലും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്​ അതാണ്​. എം. ഷിയാസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oniononion price
Next Story