Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 12:01 AM GMT Updated On
date_range 16 Nov 2020 12:01 AM GMTജനകീയ ജനാധിപത്യ മുന്നണി നിലവിൽവന്നു
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്തെ വിവിധ ജനകീയ രാഷ്ട്രീയപ്രസ്ഥാനങ്ങളുെടയും ദലിത്-ആദിവാസി-പരിസ്ഥിതി-സ്ത്രീ സംഘടനകളുടെയും രാഷ്ട്രീയസഖ്യമായി ജനകീയ ജനാധിപത്യ മുന്നണി (പീപിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട്-പി.ഡി.എഫ്) നിലവിൽവന്നു. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി നേതൃത്വത്തിെല മുന്നണികൾക്കുപുറത്ത് കേരളത്തിൻെറ ജനാധിപത്യവത്കരണത്തിനും ജനപക്ഷ വികസനത്തിനുമായുള്ള രാഷ്ട്രീയമുന്നേറ്റമാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾ മത്സരിക്കുകയും പൊതുനിലപാടിനോട് യോജിപ്പുള്ള സംഘടനകളെയും സ്ഥാനാർഥികളെയും പിന്തുണക്കുകയും ചെയ്യും. സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറൽ കൺവീനർ സണ്ണി എം. കപിക്കാട് ആമുഖപ്രഭാഷണം നടത്തി. കെ. അംബുജാക്ഷൻ (കേരള ദലിത് പാന്തേഴ്സ്), ജിയോ ജോസ് (എൻ.എ.പി.എം), ജോർജ് മൂലേച്ചാലിൽ (കേരള കാത്തലിക് റിഫോർമേഷൻ മൂവ്മൻെറ്), ജയ്മോൻ തങ്കച്ചൻ (സമാജ്വാദി ജനപരിഷത്ത്), അജിത സാനു (ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), ടി.ജി. തമ്പി, പി.ജെ. തോമസ്, ജോർജ് ജോസഫ്, കെ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കെ. സുനിൽ കുമാർ സ്വാഗതവും പി.കെ. കുമാരൻ നന്ദിയും പറഞ്ഞു. 50 അംഗ സംസ്ഥാന സമിതിയെയും 13 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുശേഷം മുന്നണി വിപുലീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story