Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅട്ടിമറിച്ചത്...

അട്ടിമറിച്ചത് ബി.ഉണ്ണികൃഷ്ണനും ചില സി.പി.എം നേതാക്കളുമെന്ന്​ ടോണി ചമ്മണി

text_fields
bookmark_border
മരട്: നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്‌നം ഒത്തു തീര്‍പ്പിലെത്തിയപ്പോള്‍ അട്ടിമറിച്ചത് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ചില സി.പി.എം നേതാക്കളുമാണെന്ന് കേസിലെ ഒന്നാം പ്രതിയും മുന്‍ മേയറുമായ ടോണി ചമ്മണി. കേസില്‍ പൊലീസിനു മുന്നില്‍ കീഴടങ്ങുന്നതിനായി എത്തിയപ്പോഴാണ് പ്രതികരണം. ഉണ്ണികൃഷ്ണ​ൻെറ രാഷ്​ട്രീയ നിലപാട് എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ക്കുവേണ്ടി രാഷ്​ട്രീയ കക്ഷികള്‍ സമരം നടത്തുമ്പോള്‍ അതില്‍ സിനിമ പ്രവര്‍ത്തകര്‍ കക്ഷി ചേരരുത്. അവര്‍ സിനിമാക്കാര്യങ്ങളാണ് നോക്കേണ്ടതെന്നും ടോണി ചമ്മണി പറഞ്ഞു. സമര വിഷയം തീഷ്ണമായതുകൊണ്ട് സമര ശൈലിയും മുറയും തീഷ്ണമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ജോജു സമരമുഖത്തുവന്ന് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. അതുകൊണ്ട്​ പ്രവര്‍ത്തകര്‍ വൈകാരികമായി പ്രതികരിക്കുകയായിരുന്നു. ജോജു പിന്നീട് സി.പി.എമ്മി​ൻെറ ചട്ടുകമായി മാറി വ്യാജ പരാതി കൊടുത്തു. കോണ്‍ഗ്രസി​ൻെറ സമരം സംസ്ഥാന സര്‍ക്കാറിലേക്ക്​ തിരിയുമെന്നു വന്നപ്പോള്‍ ജോജുവിനെ സി.പി.എം കരുവാക്കുകയായിരുന്നു. പൊതുജനങ്ങള്‍ക്ക്​ ബുദ്ധിമുട്ടുണ്ടാക്കിയതിനാണ്​ ജോജു പ്രശ്‌നമുണ്ടാക്കിയതെങ്കില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. പക്ഷെ അത് അദ്ദേഹം തെളിയിക്കണം. വരും ദിവസങ്ങളില്‍ കേരളത്തില്‍ സി.പി.എമ്മി​ൻെറ ജില്ല സമ്മേളനങ്ങള്‍ നടക്കും. റാലികള്‍ നടക്കും. ജോജു ആ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറുണ്ടോ എന്നാണ് അറിയേണ്ടത്. എങ്കില്‍ പൊതുനിലപാടാണെന്ന്​ സമ്മതിക്കും. ജോജു ജില്ല റാലിയില്‍ പോയി തടയണം എന്നു പറയില്ല. ഫേസ്ബുക്കിലൂടെയെങ്കിലും പ്രതികരിച്ചാല്‍ നിലപാട് പൊതു സമീപനമാണെന്ന്​ വിശ്വസിക്കാം. എന്നാല്‍, കോണ്‍ഗ്രസ് സമരം നടക്കുമ്പോള്‍ വണ്ടിയില്‍ നിന്നിറങ്ങി ഇത് ആരുടെ സമരമാണെന്നു ചോദിച്ചു. കോണ്‍ഗ്രസ് സമരമാണെന്ന് അറിഞ്ഞപ്പോഴാണ് പ്രതികരിച്ചത്. സി.പി.എമ്മി​ൻെറ സമരമായിരുന്നെങ്കില്‍ അദ്ദേഹം പ്രതികരിക്കില്ലായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഹരി മരുന്ന്​ കേസിലല്ല പ്രതിയായത്, സ്വര്‍ണക്കടത്തിലുമല്ല, ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിലാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടി സംരക്ഷിക്കും എന്ന ഉറപ്പുണ്ട്. രാഷ്​ട്രീയമായും നിയമപരമായും അറസ്​റ്റിനെ നേരിടും. കോണ്‍ഗ്രസി​ൻെറ സമരം സംസ്ഥാന സര്‍ക്കാറിനെതിരെയാണ്. ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story