Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:06 AM GMT Updated On
date_range 9 Nov 2021 12:06 AM GMTകർശന സുരക്ഷ: സമാധാനപരമായി ചക്രസ്തംഭന സമരം
text_fieldsbookmark_border
കൊച്ചി: നടൻ ജോജു ജോർജിൻെറ കാർ തകർത്ത സംഭവത്തിലേക്ക് വരെ എത്തിയ എൻ.എച്ച് ഉപരോധത്തിന് ശേഷം ജില്ല കോൺഗ്രസ് കമ്മിറ്റി നടത്തിയ ചക്രസ്തംഭന സമരം സമാധാനപരം. എറണാകുളം മേനക ജങ്ഷനിൽ ജി.സി.ഡി.എ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ നടത്തിയ സമരം നേരിടാൻ കർശന പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഗതാഗതം തടസ്സപ്പെടുത്താതെ നടത്തിയ സമരം രാവിലെ 11ന് തുടങ്ങി 11.30ഓടെ അവസാനിച്ചു. ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത ഇടത് ഭരണത്തിൽ പ്രതിഷേധിച്ച് നടത്തിയ സമരം ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. ഇന്ധന വില വർധനയിൽ കേന്ദ്ര സർക്കാറിനുള്ള അതേ പങ്ക് സംസ്ഥാന സർക്കാറിനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ നിന്നും പിണറായി സർക്കാർ ഒളിച്ചോടാൻ ശ്രമിക്കരുത്. ഇത്രയധികം ദിവസം തുടർച്ചയായി ഇന്ധന വില വർധിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണ്. കേന്ദ്ര സർക്കാർ ജനങ്ങളെ പിഴിയുകയാണ്. പിണറായി പഞ്ചാബിനെ കണ്ട് പഠിക്കാൻ തയാറാവണം. ഇന്ധന വില കുറക്കാത്ത പക്ഷം സമാനതകളില്ലാത്ത സമരങ്ങൾക്ക് രാജ്യം സാക്ഷിയാകുമെന്നും ഹൈബി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, കെ.പി.സി.സി വൈസ് പ്രസിഡൻറുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, നേതാക്കളായ കെ.പി. ധനപാലൻ, ജെയ്സൻ ജോസഫ്, പി.ജെ. ജോയി, കെ.പി. ഹരിദാസ്, മുഹമ്മദുകുട്ടി മാസ്റ്റർ, ലാലി വിൻസൻറ്, എൻ. വേണുഗോപാൽ, ഡൊമനിക് പ്രസേൻറഷൻ, അജയ് തറയിൽ, വി.കെ. മിനിമോൾ, എം.പി. രാജൻ എന്നിവർ സംസാരിച്ചു. ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story