Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:08 AM GMT Updated On
date_range 9 Nov 2021 12:08 AM GMTചുഴലിക്കാറ്റ് ധനസഹായ പട്ടിക അര്‍ഹരായവരെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തം
text_fieldsbookmark_border
ആലങ്ങാട്: ആലങ്ങാട് മേഖലയിൽ ജൂലൈ 23ന് ഉണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള സര്‍ക്കാര്‍ ധനസഹായ പട്ടികയില്‍നിന്ന് അര്‍ഹരായ പലരെയും ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തം. ചുഴലിക്കാറ്റിൽ വീടുകൾക്കും കാർഷിക വിളകൾക്കും നാശം വിതച്ച് നാലുമാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് പ്രതിപക്ഷമായ കോൺഗ്രസ് വി.ബി. ജബ്ബാറിൻെറ നേതൃത്വത്തിൽ ഇറങ്ങിപ്പോയി. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരുന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷം ഇതു സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചത് ബഹളത്തിന് കാരണമായി. വ്യക്തമായ മറുപടി നൽകാൻ പ്രസിഡൻറിന് കഴിയാതെ വന്നതോടെയാണ് ഇറങ്ങിേപ്പായത്. അർഹതപ്പെട്ടവർക്ക് സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ മന്ത്രി പി. രാജീവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതുവരെയായിട്ടും ഒരു സഹായവും ലഭിക്കാതെ വന്നതോടെ നിരവധി കുടുംബങ്ങൾ പ്രതിഷേധ സൂചകമായി കലക്ടറെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ചുഴലിക്കാറ്റിൽ വീട് പൂർണമായും തകർന്ന നീറിക്കോട് കുരീച്ചാൽ സ്വദേശി ബിനീഷിെൻ കുടുംബത്തിന് ഒരു സഹായവും ലഭിച്ചിട്ടില്ല. ഇവർക്ക് വീട് നിർമിച്ചു നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയെങ്കിലും മറ്റ് നടപടികൾ ആരംഭിച്ചിട്ടില്ല. ബന്ധുവീട്ടിൽ അന്തിയുറങ്ങിയും കൂലിപ്പണിക്ക് പോയുമാണ് ബിനീഷ് കുടുംബം പുലർത്തുന്നത്. ഒാഫിസുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞവരായി തത്തപ്പിള്ളി, നീറിക്കോട്, കരിങ്ങാംതുരുത്ത് മേഖലയിൽ നിരവധിപേരുണ്ട്. വീട് തകർന്നവർ ഓഫിസുകൾ കയറിയിറങ്ങുമ്പോള്‍ വീടുകൾക്ക് നിസ്സാര കേടുപാടുകൾ ഉണ്ടായ ഇടതു പാർട്ടി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് വലിയ തോതിൽ സഹായം കിട്ടിയെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. നീറിക്കോട് മേഖലയിലെ വിവിധ കുടുംബങ്ങളുടെയും മഹാത്മ െറസിഡൻറ്സ് അസോസിയേഷൻെറയും നേതൃത്വത്തിൽ ആലങ്ങാട് പഞ്ചായത്ത് ഒാഫിസിന് മുന്നിൽ പ്രതിഷേധം ഉയർത്തി. പടം EA PVR chuzhalikkatte 1 ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ചവർക്ക് സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആലങ്ങാട് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story