Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാഞ്ചേരിക്കുഴി...

മാഞ്ചേരിക്കുഴി പാലത്തി​ന്​ ജനകീയ ഉദ്ഘാടനം

text_fields
bookmark_border
മാഞ്ചേരിക്കുഴി പാലത്തി​ന്​  ജനകീയ ഉദ്ഘാടനം
cancel
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിനെയും തൃക്കാക്കരയെയും ബന്ധിപ്പിക്കുന്ന മാഞ്ചേരിക്കുഴി പാലത്തി​ൻെറ ജനകീയ ഉദ്ഘാടനം മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ നിർവഹിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് മന്ത്രി മുഹമ്മദ് റിയാസ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കാനിരിക്കെ, പരിപാടിയിലേക്ക് മുൻ എം.എൽ.എ വി.പി. സജീന്ദ്രനെയും മറ്റ് ജനപ്രതിനിധികളെയും ക്ഷണിച്ചി​െല്ലന്നാരോപിച്ചാണ് ജനകീയ ഉദ്ഘാടനം സംഘടിപ്പിച്ചത്. 2017 ഡിസംബറിൽ ആരംഭിച്ച നിർമാണപ്രവർത്തനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് നിർമാണം പൂർത്തീകരിച്ചിരു​െന്നങ്കിലും തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം നീളുകയായിരുന്നു. ഇതിനിടയിൽ പാലം കഴിഞ്ഞ ഒന്നിന് തുറന്നുകൊടുത്തിരു​െന്നങ്കിലും ഔദ്യോഗിക ഉദ്ഘാടനത്തിനായി വീണ്ടും അടക്കുകയായിരുന്നു. പടിഞ്ഞൊറെ മോറക്കാല ആലച്ചിറ കുരിശിൽനിന്ന്​ യു.ഡി.എഫി​ൻെറ നേതൃത്വത്തിൽ പ്രവർത്തകരും നേതാക്കളും പ്രകടനമായെത്തിയതോടെ പാലത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതേതുടർന്ന് പ്രതിഷേധ സൂചകമായി അവിടെത്തന്നെെവച്ച് ഉദഘാടനം നിർവഹിക്കുകയായിരുന്നു. യു.ഡി.എഫ്​ ചെയർമാൻ സി.പി. ജോയി, കൺവീനർ എൻ.വി.സി. അഹ്​മദ്, ബ്ലോക്ക് പ്രസിഡൻറ് നിബു കുര്യാക്കോസ്, കെ.എ. വർഗീസ്, കെ.എച്ച്. മുഹമ്മദ്​കുഞ്ഞ്, ബിനീഷ് പുല്യാട്ടിൽ, അഡ്വ. പി.ആർ. മുരളീധരൻ, എം.കെ. വർഗീസ്, ടി.വി. ശശി, ടി. പങ്കജാക്ഷൻ, പി.വി. സുകുമാരൻ. എം.പി. യൂനസ്, എം.പി. മുഫസൽ, കെ.കെ. രമേശ്, ഇ.എം. നവാസ്, സബിത അബദുറഹ്​മാൻ, മുഹമ്മദ് പടിഞ്ഞാറെ മോറക്കാല, റോയി, കെ.കെ. ഷാജി, പി.ഡി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. പടം. മാഞ്ചേരിക്കുഴി പാലത്തി​ൻെറ ഔദ്യോഗിക ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്​ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ ജനകീയ ഉദ്ഘാടനം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story