Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:06 AM GMT Updated On
date_range 14 Nov 2021 12:06 AM GMTതൊഴിലാളി രജിസ്ട്രേഷൻ പ്രത്യേക ക്യാമ്പുകൾവഴി നടപ്പാക്കണം -എച്ച്.എം.എസ്
text_fieldsbookmark_border
കൊച്ചി: തൊഴിലാളികളുടെ ഇ-ശ്രം രജിസ്ട്രേഷൻ സർക്കാർ പ്രത്യേക ക്യാമ്പുകൾവഴി നടപ്പാക്കണമെന്ന് എച്ച്.എം.എസ് ആവശ്യപ്പെട്ടു. നേരത്തേ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡും നൽകിയതുപോലെ സർക്കാർ ചുമതലയിൽ പ്രത്യേക ക്യാമ്പ് നടത്തി രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും സംസ്ഥാന കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. എച്ച്.എം.എസ് ദേശീയ വർക്കിങ് കമ്മിറ്റി മെംബർ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് അഡ്വ. ആനി സ്വീറ്റി അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഒ.പി. ശങ്കരൻ, വർക്കിങ് പ്രസിഡൻറ് കെ.കെ. കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ മനോജ് ഗോപി, പി.വി. തമ്പാൻ, ഐ.എ. റപ്പായി തുടങ്ങിയവർ സംസാരിച്ചു. ബസ് ചാർജ് വർധന: സർക്കാർ തീരുമാനം പുനഃപരിശോധിക്കണം കൊച്ചി: അന്യായമായി ബസ് ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിസന്ധികാലെത്ത വിദ്യാർഥികളുടെ ചാർജ് വർധന ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അത്തരം ചർച്ചകളെ സർക്കാർ പ്രോത്സാഹിപ്പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സീനിയർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അജിമോൻ പൗലോസ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.എ. ഉണ്ണി, സി.വി. വിജയൻ, സംസ്ഥാന കമ്മിറ്റി അ൦ഗ൦ ഷക്കീലബീവി, കെ.വി. ലാക്ടോദാസ്, സംസ്ഥാന കൗൺസിലർ സെലീന ജോർജ്, അസോസിയറ്റ് സെക്രട്ടറി കെ.എ. റിബിൻ, തോമസ് പീറ്റർ, ജൂലിയാമ്മ മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story