Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:05 AM GMT Updated On
date_range 16 Nov 2021 12:05 AM GMTനടിയെ അക്രമിച്ച് അശ്ലീല ചിത്രം പകർത്തൽ: മൂന്നാം പ്രതിക്ക് ജാമ്യം
text_fieldsbookmark_border
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിലെ മൂന്നാം പ്രതിക്ക് ഹൈകോടതിയുടെ ജാമ്യം. 2017 ഫെബ്രുവരി 17ന് നടന്ന സംഭവത്തിൽ നടി ആക്രമത്തിനിരയായ വാഹനം ഒാടിച്ചിരുന്ന എറണാകുളം തമ്മനം സ്വദേശി മണികണ്ഠനാണ് (31) ജസ്റ്റിസ് സുനിൽ തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നാലര വർഷമായി ജയിലിലാണെന്നും കേസിൻെറ വിചാരണ നീളുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമായിരുന്നു മണികണ്ഠൻെറ ഹരജി. ഹരജിക്കാരന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു േപ്രാസിക്യൂഷൻ നിലപാട്. എന്നാൽ, വസ്തുതകൾ പരിശോധിച്ചാൽ ഹരജിക്കാരൻെറ അപേക്ഷ പരിഗണിക്കേണ്ടതാണെന്ന് വ്യക്തമാക്കിയ േകാടതി തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story